16 June Sunday
ജിഎസ‌്ടി കൗൺസിൽ യോഗം

കേരളം എതിർത്തു; ലോട്ടറി നികുതി തീരുമാനം മാറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Feb 21, 2019


ലോട്ടറിയുടെ ചരക്ക‌് സേവന നികുതി കുറയ‌്ക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ നീട്ടി. ബുധനാഴ‌്ച വീഡിയോ കോൺഫറൻസിങ‌് വഴി നടത്തിയ ജിഎസ‌്ടി കൗൺസിൽ യോഗത്തിൽ ലോട്ടറി നികുതി കുറയ‌്ക്കാനുള്ള  കേന്ദ്ര സർക്കാരിന്റെ ശ്രമത്തെ കേരളം ശക്തമായി എതിർത്തു. വിശദ ചർച്ചയിലൂടെ എടുക്കേണ്ട തീരുമാനങ്ങൾ വീഡിയോ കോൺഫറൻസിങ‌് വഴി അടിച്ചേൽപ്പിക്കുന്ന രീതി ശരിയല്ലെന്ന‌്  ധനമന്ത്രി ടി എം തോമസ‌് ഐസക‌് വ്യക്തമാക്കി. ഇല്ലെങ്കിൽ വോട്ടെടുപ്പ‌് ആവശ്യപ്പെടുമെന്ന കേരളത്തിന്റെ നിലപാടിനെത്തുടർന്ന‌് അടുത്ത യോഗത്തിലേക്ക‌് വിഷയം മാറ്റി. ഞായറാഴ‌്ച ഡൽഹിയിൽ കൗൺസിൽ യോഗം ചേരും.

ലോട്ടറിക്ക‌് നിലവിൽ രണ്ടുതത്തിലാണ‌് ചരക്ക‌് സേവന നികുതി. സംസ്ഥാന സർക്കാരുകൾ നേരിട്ട‌് നടത്തുന്ന ലോട്ടറിക്ക‌് 12 ശതമാനവും ഡീലർമാരും മറ്റും നടത്തുന്ന ലോട്ടറിക്ക‌് 28 ശതമാനവുമാണ‌് നികുതി.

ലോട്ടറി മാഫിയക്കായി കേന്ദ്രത്തിന്റെ കുറുക്കുവഴി
ലോട്ടറി നികുതി ഏകീകരിക്കണമെന്നതാണ‌് സ്വകാര്യ ലോട്ടറി മാഫിയയുടെ ആവശ്യം‌. കഴിഞ്ഞതവണ ഡൽഹിയിൽ ചേർന്ന യോഗത്തിലും ഈ മാഫിയയുടെ ഇടപെടൽ ഉണ്ടായി. തോമസ‌് ഐസക്കിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന‌് പ്രശ‌്നം പഠിക്കാൻ ധനമന്ത്രിമാരുടെ ഉപസമിതിയെ നിയോഗിച്ചു.

ഈ സമിതി കഴിഞ്ഞയാഴ‌്ച യോഗം ചേരുന്നതായി അറിയിച്ചു. ഈ സമയം തോമസ‌് ഐസക‌് ആശുപത്രിയിലായിരുന്നു. എതിർപ്പ‌് പ്രകടിപ്പിച്ച കേരളത്തിന്റെ ഭാഗം കേൾക്കാതെ, ഈ യോഗത്തിലെടുത്ത തീരുമാനം കൗൺസിലിൽ അംഗീകരിപ്പിക്കാനാണ‌് കേന്ദ്ര ധനമന്ത്രി അരുൺ ജെയ‌്റ്റ‌ലി ശ്രമിച്ചത‌്. ലോട്ടറി നടത്തിപ്പ‌് കുറുക്കുവഴിയിലൂടെ ലോട്ടറി മാഫിയക്ക‌് കൈമാറാനുള്ള ശ്രമമാണ‌് കേന്ദ്രസർക്കാർ നടത്തുന്നത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top