26 February Wednesday

കേരള ബാങ്ക് വിശേഷാൽ പൊതുയോഗം : യുഡിഎഫ്‌ സഹകാരികളും പങ്കെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020


സ്വന്തം ലേഖകൻ
കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ വിശേഷാൽ പൊതുയോഗം ബഹിഷ്‌കരിക്കാനുള്ള യുഡിഎഫ്‌ നേതാക്കളുടെ ആഹ്വാനം മുന്നണിയിലെ സഹകാരികൾതന്നെ തള്ളി. തിങ്കളാഴ്‌ച തിരുവനന്തപുരത്ത്‌ ചേർന്ന പൊതുയോഗത്തിൽ യുഡിഎഫുകാരായ നൂറിലേറെ  സഹകരണ ബാങ്ക് പ്രതിനിധികൾ പങ്കെടുത്തു.

പ്രമുഖ യുഡിഎഫ് നേതാക്കളായ വി ജെ പൗലോസ് (എറണാകുളം ഡിസിസി മുൻ പ്രസിഡന്റ്), എൻ കെ അബ്ദുൾ റഹ്മാൻ (കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്റ്), ടി യു ഉദയൻ (തൃശൂർ ജില്ലാ ബാങ്ക് മുൻ പ്രസിഡന്റ്), പാലക്കാട്ടെ ലീഗ്‌ നേതാവ്‌ അഡ്വ. സിദ്ധിഖ്, കല്ലിംഗൽ പത്മനാഭൻ (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), മാത്യു ആന്റണി (കേരള കോൺഗ്രസ് നേതാവ്, വഴിത്തല സർവീസ് സഹകരണ ബാങ്ക്), ജോൺസൺ ജോസഫ് (കേരള കോൺഗ്രസ് നേതാവ്, പുറപ്പുഴ സർവീസ് സഹകരണ ബാങ്ക്), ജോസ് തോമസ് (കേരള കോൺഗ്രസ് നേതാവ്, കരിങ്കുന്നം സർവീസ് സഹകരണ ബാങ്ക്) തുടങ്ങിയവരും പൊതുയോഗത്തിൽ പങ്കെടുത്തു.

കേരള ബാങ്കിനെ എതിർക്കുന്നതിനാൽ പൊതുയോഗം  ബഹിഷ്‌കരിക്കാൻ സഹകരണ ജനാധിപത്യ വേദി എന്ന പേരിൽ യുഡിഎഫ്‌ നേതാക്കൾ വാർത്താസമ്മേളനം വിളിച്ച്‌ ആഹ്വാനം നൽകിയിരുന്നു.


പ്രധാന വാർത്തകൾ
 Top