29 February Saturday

5000 കോടിയുടെ കാർഷികവായ്‌പ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020


സ്വന്തം ലേഖകൻ
കേരള ബാങ്കുവഴി രണ്ടുമാസത്തിനുള്ളിൽ 5000 കോടി രൂപയുടെ കാർഷിക വായ്‌പ ലഭ്യമാക്കുമെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  മാർച്ച്‌ 31നകം ഇത്രയും തുക കൃഷിക്കാർക്ക്‌ വായ്‌പയായി നൽകാൻ കേരള ബാങ്കിന്‌ കഴിയും. ലോഗോ പ്രകാശനച്ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ അർഥത്തിലും കേരളത്തിന്റെ ഒന്നാമത്തെ ബാങ്ക്‌ ആകാനാണ്‌ കേരള ബാങ്ക്‌ തയ്യാറെടുക്കുന്നത്‌. ഇടപാടുകാരോടുള്ള പെരുമാറ്റത്തിനൊപ്പം ആധുനിക സാങ്കേതികസേവനങ്ങൾ ലഭ്യമാക്കുന്നതിലും ഒന്നാമതെത്തണം. ആദ്യഘട്ടത്തിൽ ബാങ്കിന്‌ 825 ശാഖകളുണ്ടാകും. തുടർന്ന്‌ പ്രാഥമിക കാർഷിക സംഘങ്ങളുടെ ശാഖകൾ ഉൾപ്പെടെ നാലായിരത്തിൽപരം ബിസിനസ്‌ കേന്ദ്രങ്ങളിലേക്ക്‌ ബാങ്കിങ്‌ സേവനം വ്യാപിക്കും. 

എതിർപ്പിന്റെ പേരിൽ പിരിവ്‌ തകൃതി
കേരള ബാങ്കിനെ എതിർക്കാനെന്നപേരിൽ ചിലർ വലിയ പിരിവാണ്‌ നടത്തുന്നതെന്ന്‌ മന്ത്രി പറഞ്ഞു. അത്‌ ഇപ്പോഴും തുടരുന്നു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമൊക്കെ കേസ്‌ നടത്താനെന്ന്‌ പറഞ്ഞാണ്‌ കോടികൾ പിരിക്കുന്നത്‌. ഇത്‌ എന്തുചെയ്യന്നുവെന്നതിൽ ഒരു വ്യക്തതയുമില്ലെന്നും മന്ത്രി  പറഞ്ഞു.


പ്രധാന വാർത്തകൾ
 Top