18 February Monday

പെരിയാറിൽ മലിനജലം ഒഴുക്കുന്നവർക്കെതിരെ നടപടി വേണം

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019


വരാപ്പുഴ
പെരിയാറിൽ മലിനജലം ഒഴുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ആലങ്ങാട് ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വ്യവസായസ്ഥാപനങ്ങൾ മലിനജലം ഒഴുക്കുന്നതുമൂലം ചീനവലത്തൊഴിലാളികൾക്കും കൂടുമത്സ്യക്കർഷകർക്കും കനത്ത നഷ്ടം സംഭവിക്കുകയാണ്. പ്രളയത്തിൽ തകർന്ന ചീനവലകൾ രണ്ടാമത് ഘടിപ്പിച്ച് കർഷകർ കടത്തിലാണ‌്. വൈകിട്ടുമുതൽ പുലർച്ചെവരെ ചീനവല വലിച്ചാലും ഒന്നും ലഭിക്കാത്ത ദിവസങ്ങളുണ്ടെന്ന‌് തൊഴിലാളികൾ പറഞ്ഞു.

പ്രളയത്തിൽ കൂടുകൾ ഒഴുകിപ്പോയതിനെതുടർന്ന് ലക്ഷങ്ങളുടെ നഷ്ടമാണ് കൂടുകൃഷിക്കാർക്കുണ്ടായത‌്. വീണ്ടും വായ്‌പയെടുത്തുംമറ്റും കൂടുകൾ നിർമിച്ചവർക്ക‌് പുഴയിൽ മലിനജലം ഒഴുക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട‌്. മലിനജലം ഒഴുക്കുന്നവരെ കണ്ടുപിടിക്കാൻ സംവിധാനമൊരുക്കണമെന്ന‌് മലിനീകരണ നിയന്ത്രണബോർഡിനോട് യോഗം ആവശ്യപ്പെട്ടു.
ഏരിയ പ്രസിഡന്റ‌് യേശുദാസ് പറപ്പിള്ളി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ സി രാജീവ്, ആലങ്ങാട് ഏരിയ സെക്രട്ടറി പി കെ സത്യൻ, എസ് കെ അനീഷ്, എ ബി ലോഹിതാക്ഷൻ, പി ജെ ജഗദീഷ്, സി എൻ സജീവ് എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top