04 December Friday

മുഖ്യമന്ത്രിയെ അറിയുന്നത്‌ ഔദ്യോഗികമായി മാത്രം:‌ സ്വപ്‌ന സുരേഷ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


കൊച്ചി
യുഎഇ കോൺസുലേറ്റിന്റെ സെക്രട്ടറി എന്നനിലയിലുള്ള  ഔദ്യോഗിക ബന്ധം മാത്രമാണ്‌ മുഖ്യമന്ത്രിയുമായുള്ളതെന്ന്‌ സ്വപ്‌ന സുരേഷിന്റെ മൊഴി. കോൺസൽ ജനറലിനോടൊപ്പമല്ലാതെ ഒരിക്കൽ മാത്രമെ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടായിരുന്നു അതെന്നും സ്വർണക്കടത്ത്‌ കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റിന്‌ നൽകിയ‌ മൊഴിയിൽ സ്വപ്‌ന സുരേഷ്‌ പറഞ്ഞു.

2018ലാണ്‌ ഷാർജ ഭരണാധികാരി ഷെയ്‌ക്‌ സുൽത്താൻ അൽ ക്വാസിമി കേരളത്തിലെത്തിയത്‌. അദ്ദേഹത്തെ സ്വീകരിക്കുന്നതിന്റെ കാര്യങ്ങൾ മുഖ്യമന്ത്രി അന്വേഷിച്ചിരുന്നു. അക്കാര്യം അറിയിക്കാൻ വേണ്ടിയാണ്‌ മുഖ്യമന്ത്രിയെ സന്ദർശിച്ചത്‌. മുഖ്യമന്ത്രിയുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്നില്ലെന്നും ഔദ്യോഗികമായ ബന്ധം മാത്രമാണുണ്ടായിരുന്നതെന്നും സ്വപ്‌ന മൊഴിയിൽ വ്യക്തമാക്കുന്നു. ആഗസ്‌ത്‌ പത്തിനാണ്‌ എൻഫോഴ്‌സ്‌മെന്റ്‌ സ്വപ്‌നയുടെ ഈ മൊഴി രേഖപ്പെടുത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top