02 December Wednesday

ഇ–-ഹെൽത്ത്‌ പദ്ധതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


കൊച്ചി
കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ജനറൽ ആശുപത്രിയിൽ നടപ്പാക്കുന്ന കേന്ദ്രീകൃത ഹെൽത്ത് കെയർ സംവിധാനം "ഇ ഹെൽത്ത്' പദ്ധതി മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതാണ്‌ പദ്ധതിയെന്ന്‌ മന്ത്രി പറഞ്ഞു. മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി.  ആശുപത്രിയിലെ  പ്രവർത്തനങ്ങൾ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പരസ്പരം ബന്ധിപ്പിക്കുന്നതാണ്‌ പദ്ധതി.  ചികിത്സ തേടിയെത്തുന്ന വ്യക്തികളുടെ വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കാനാകും. ആരോഗ്യപ്രവർത്തകർ ടാബ്‌ലെറ്റ് കംപ്യൂട്ടറുകളിലൂടെ ആധാർ നമ്പർ മുഖേന രോഗിയുടെ ആരോഗ്യവിവരങ്ങൾ ശേഖരിക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. പരിസര ശുചിത്വം, പകർച്ചവ്യാധി സാധ്യത, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഉൾപ്പെടെ കേന്ദ്രികൃത സംവിധാനത്തിലൂടെ ശേഖരിക്കും. ആധാർ ഇ–-ഹെൽത്തുമായി ബന്ധിപ്പിച്ചവർക്ക് യുണീക്ക് ഹെൽത്ത്‌ ഐഡി നൽകും. ഇതുപയോഗിച്ച് കേരളത്തിലെ എല്ലാ ഇ–-ഹെൽത്ത്‌ അധിഷ്ഠിത ആശുപത്രികളിലും ഒപി കാർഡും ടോക്കണും എടുക്കാം. ഇതേ ഐഡിയിൽ ആരോഗ്യവിവരങ്ങളും ശേഖരിച്ച്‌ ഹെൽത്ത് റെക്കോഡ് രൂപീകരിക്കാനാകും.  ആശുപത്രിയിൽ പോകുമ്പോൾ  ഐഡി ഉപയോഗിച്ച്‌ ഡോക്ടർക്ക് വ്യക്തിയുടെ ആരോഗ്യവിവരമറിയാനും സാധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top