02 December Wednesday

പി ടി തോമസ് രാജിവയ്‌ക്കണം ; കർഷകത്തൊഴിലാളി പ്രതിഷേധമാർച്ചിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


കൊച്ചി
റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഏജന്റായി മാറിയ പി ടി തോമസ് എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട് കെഎസ്‌കെടിയു ഒരാഴ്ച തുടർച്ചയായി നടത്തുന്ന എംഎൽഎ ഓഫീസ് മാർച്ചിന് തുടക്കമായി. തിങ്കളാഴ്ച പാലാരിവട്ടം ജങ്‌ഷനിൽനിന്ന്‌ എംഎൽഎ ഓഫീസിലേക്ക്‌ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ മാർച്ച്‌ സംഘടിപ്പിച്ചത്‌. കെഎസ്‌കെടിയു സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം എം പി പത്രോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി ബി ദേവദർശനൻ, വെണ്ണല വില്ലേജ് സെക്രട്ടറി കെ എസ് സലജൻ എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച രാവിലെ 10ന് ജില്ലാ വൈസ് പ്രസിഡന്റ്‌ ടി കെ വത്സൻ മാർച്ച്‌ ഉദ്ഘാടനം ചെയ്യും. 21ന് ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ഇന്ദിര, 22ന് ജില്ലാ ട്രഷറർ വി എം ശശി, 23ന് ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി കെ സുബ്രഹ്മണ്യൻ, 24ന് ജില്ലാ ജോയിന്റ്‌ സെക്രട്ടറി എൻ എസ് സജീവൻ, 25ന് ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം ഇ എം സലിം എന്നിവർ മാർച്ച്‌ ഉദ്ഘാടനം ചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top