24 November Tuesday

പോപ്പുലർ ഫിനാൻസ്‌: സിബിഐക്ക്‌ തടയിടുന്നത്‌ ബിജെപി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


പത്തനംതിട്ട
പോപ്പുലർ ഫിനാൻസ്‌ സാമ്പത്തിക തട്ടിപ്പ്‌ കേസ്‌ ഇതുവരെ സിബിഐ ഏറ്റെടുക്കാത്തത്‌‌ ബിജെപിയുടെ ഉന്നത ഇടപെടൽ മൂലമെന്ന‌ ആരോപണം ശക്തം. കേരളംകണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകേസുകളിൽ ഒന്നായ പോപ്പുലർ ഫിനാൻസ്‌ കേസ്‌ ഏറ്റെടുക്കണമെന്ന് കോടതി‌ ഉത്തരവുണ്ടായിട്ടും സിബിഐ തിരിഞ്ഞുനോക്കുന്നില്ല. തട്ടിപ്പുമായി ബിജെപിയുടെ ചില പ്രാദേശിക നേതാക്കൾക്കും ഉന്നതർക്കും ബന്ധമുണ്ടെന്ന്‌ നേരത്തേ ആരോപണമുണ്ടായിരുന്നു. ഇത്‌ ശരിവയ്‌ക്കുന്നതാണ്‌ സിബിഐയുടെ നിലപാട്‌.

ബിജെപിക്ക്‌‌ ബന്ധമുള്ള കേസ്‌ ഏറ്റെടുക്കാതിരിക്കുകയോ അട്ടിമറിക്കുകയോ ചെയ്യുന്നതിന്റെ പേരിൽ സിബിഐ പഴികേൾക്കുന്നത്‌ പതിവാണ്‌. കേസുകൾ കൂടുതലാണെന്ന്‌ പതിവായി പരാതിപറയുന്ന സിബിഐ, ലൈഫ്‌ മിഷനിലെ വിവാദം ഉണ്ടായപ്പോൾ ആരും ആവശ്യപ്പെടാതെ ഓടിവന്ന്‌ സ്വയം കേസ്‌ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ പതിനായിരക്കണക്കിനുപേരെ കണ്ണീരുകുടിപ്പിച്ച, ആയിരക്കണക്കിന്‌ കോടി രൂപയുടെ അഴിമതിനടന്ന പോപ്പുലർ ഫിനാൻസ്‌ കേസിനോട്‌ സിബിഐ മുഖംതിരിക്കുന്നത്‌ ദുരൂഹമാണ്‌.  പോപ്പുലർ ഫിനാൻസിന്റെ ശാഖ ഇപ്പോഴും പ്രവർത്തിക്കുന്നത്‌ ബിജെപി ഭരിക്കുന്ന കർണാടകത്തിൽ മാത്രമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top