04 December Friday

ജോസഫ് മാർത്തോമ്മാ ഇനി ചരിത്രത്താളുകളിൽ ; സംസ്ഥാന ബഹുമതികളോടെ കബറടക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


തിരുവല്ല
അവസാനശ്വാസംവരെയും സഭയ്ക്കും സമൂഹത്തിനുമായി ഉഴിഞ്ഞുവച്ച ആ ജീവിതം ചരിത്രമായി...മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ ഇനി വിശ്വാസ ജീവിതത്തിന്റെ ഓർമകളിൽ ജീവിക്കും.

തിരുവല്ല സെന്റ്‌ തോമസ് പള്ളിയുടെ മെത്രാപോലീത്താമാരുടെ കബറിങ്കൽ സഭ തെരഞ്ഞെടുത്ത ചുരുക്കം പേർ മാത്രം സാക്ഷിയായി സഭാധ്യക്ഷന്റെ മൃതദേഹം തിങ്കളാഴ്ച വൈകിട്ട് നാലോടെ സംസ്ഥാന ബഹുമതികളോടെ കബറടക്കി. ജനലക്ഷങ്ങൾ ഒഴുകി എത്തേണ്ടിയിരുന്ന സംസ്‌‌കാര ചടങ്ങുകളിൽ കോവിഡ് നിയന്ത്രണംമൂലം എല്ലാവർക്കും എത്താനായില്ല.
ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപോലീത്തായുടെ മുഖ്യകാർമികത്വത്തിലാണ് സംസ്‌‌കാര ചടങ്ങുകൾ നടന്നത്.

ഡോ. യുയാക്കിം മാർ കൂറിലോസ് ധ്യാനപ്രസംഗം നടത്തി. ജോസഫ് മാർ ബർണബാസ്, തോമസ് മാർ തിമൊഥെയോസ്, ഡോ. ഐസക് മാർ മക്കാറിയോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യുസ്‌ മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ് എന്നിവർ സഹനേതൃത്വം നൽകി.

രാവിലെ 8.30ന്‌ മൂന്നാം ശുശ്രൂഷയോടെയാണ് ചടങ്ങുകൾ നടന്നത്. പകൽ രണ്ടോടെ  പൊതുജനങ്ങൾക്കുള്ള പ്രവേശനം തടഞ്ഞു. തുടർന്ന് സംസ്‌‌കാര ചടങ്ങുകൾ ആരംഭിച്ചു.  മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ സംസ്ഥാന സർക്കാരിനുവേണ്ടി റീത്ത് സമർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top