12 November Tuesday

അഞ്ചിടത്തും ജയിക്കും: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019


സ്വന്തം ലേഖകൻ
ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫിന്‌ വിജയം സുനിശ്ചിതമാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പ്രസ്‌താവനയിൽ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യമുന്നേറ്റത്തിനും തടസ്സം സൃഷ്ടിക്കുന്ന പ്രതിപക്ഷത്തിനും ബിജെപിക്കും  വോട്ടർമാർ ശക്തമായ താക്കീത്‌ നൽകും.

നിസ്സാരവിഷയങ്ങളുടെപേരിൽ വിവാദം ഉണ്ടാക്കാനാണ്‌ യുഡിഎഫ്‌ ശ്രമിച്ചത്‌. രാഷ്ട്രീയമായി ഒന്നും പറയാനില്ലാത്തതിനാലാണ്‌ ജാതിയുടെയും മതത്തിന്റെയുംപേരിൽ വോട്ട്‌ ചോദിക്കുന്നത്‌. എൽഡിഎഫ്‌ സർക്കാരിന്റെ ഭരണനേട്ടങ്ങൾക്കെതിരെ ഒരു ആരോപണവും ഉന്നയിക്കാൻ പ്രതിപക്ഷത്തിന്‌ കഴിഞ്ഞിട്ടില്ല. സർക്കാരും എൽഡിഎഫും വിശ്വാസികൾക്കൊപ്പമാണെന്നതിന്‌ ഏറ്റവും വലിയ തെളിവാണ്‌ ശബരിമല വികസനത്തിൽ സർക്കാർ കാണിച്ച താൽപ്പര്യം. മൂന്ന്‌ വർഷത്തിനുള്ളിൽ 1500 കോടി രൂപ അവിടെ ചെലവഴിച്ചെന്ന്‌ കണക്ക്‌ മുന്നോട്ടുവച്ചിട്ടും യുഡിഎഫും ബിജെപിയും പ്രതികരിച്ചിട്ടില്ല.

പാർലമെന്റ്‌ തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോൾ. യുഡിഎഫിനെ അങ്കലാപ്പിലാക്കുന്നത്‌ ഇതാണ്‌. ബിജെപിയെ ചെറുക്കാൻ കോൺഗ്രസിന്‌ കഴിയില്ലെന്ന്‌ ബോധ്യമായി. എൽഡിഎഫ്‌ സർക്കാരിന്റെ ഭരണനേട്ടവും അഴിമതിവിരുദ്ധ നിലപാടും ജനങ്ങൾ വിലയിരുത്തും. പാലായിലെ ജനവിധി അഞ്ച്‌ മണ്ഡലങ്ങളിലും ആവർത്തിക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top