04 December Sunday

'പാര്‍ലമെന്ററി ഡെമോക്രസി വിദേശത്ത് നിന്നും വന്നതാണ്'; ഗവര്‍ണര്‍ ജനാധിപത്യത്തെ അംഗീകരിക്കുമോ'- പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

കൊച്ചി> ഗവര്‍ണര്‍ ജനാധിപത്യത്തെ  അംഗീകരിക്കുന്നുണ്ടോയെന്നും പദവിക്കനസരിച്ച് പെരുമാറണമെന്നും നിയമമന്ത്രി പി രാജീവ്. പാര്‍ലമെന്ററി ഡെമോക്രസി എന്നത് വിദേശത്ത് നിന്നും വന്നതാണ്. 'ക്യാബിനറ്റ് ഫോം ഓഫ് ഡെമോക്രസി'; അതും വിദേശത്ത് നിന്നും വന്നതാണ്. അപ്പോള്‍ വിദേശത്ത് നിന്നും വന്നതുകൊണ്ട് ഇതൊന്നും അംഗീകരിക്കുന്നില്ലേ. അതോ  പ്രാചീന കാലത്തെ രാജഭരണവും സാമ്രാജ്യത്വവുമാണോ വേണ്ടത്.  ആ ഘട്ടത്തില്‍ ജീവിക്കുന്നവരാണെങ്കില്‍  കുഴപ്പമില്ലെന്നും മന്ത്രി പറഞ്ഞു. 

 ഒരു ബില്ല് നിയമസഭ പാസാക്കിയാല്‍ അത് നിയമസഭയുടേതാണ്. അത് ഒപ്പുവയ്ക്കണം. സംശയമുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് ചോദിക്കാം. ബിൽ  തിരിച്ചയക്കാം. എന്നാല്‍, അത് പിന്നീട്, അദ്ദേഹം നിര്‍ദ്ദേശിച്ചത് പോലെയോ അല്ലാതെയോ, എങ്ങനെയാണോ നിയമസഭ  അംഗീകരിക്കുന്നത്, അതുപോലെ തന്നെ  ആ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്.

ജനാധിത്യ സംവിധാനമാണ് നമ്മുടേത്. അതിനകത്ത് ഭരണഘടന അനുശാസിക്കുന്ന രൂപത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. എക്‌സിക്യൂട്ടീവ് ഗവര്‍ണറല്ല. പേരറിവാളൻ കേസില്‍ സുപ്രീംകോടതി  അത് വ്യക്തമാക്കിയതാണ്.  ലെജിസ്ലേച്ചറും എക്‌സിക്യൂട്ടീവും തമ്മിലുള്ള ആ പാലത്തിന് ഒരു ഹുക്കിടുന്നത്  എക്‌സിക്യൂട്ടീവാണെന്ന്  സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെനനും രാജീവ്  പറഞ്ഞു







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top