19 October Saturday

മരട്‌ ഫ്ലാറ്റ്‌ ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി പരിഗണിക്കുന്നത്‌ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക്‌ മാറ്റി

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

കൊച്ചി >  മരടിലെ ഫ്ലാറ്റിൽ നിന്നും ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി പരിഗണിക്കുന്നത്‌ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക്‌ മാറ്റി. സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചൽ അത് നടപ്പാക്കാൻ ബാധ്യത ഉണ്ടെന്നു കോടതി ചൂണ്ടികാട്ടി.

 താമസം ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ നല്‍കിയ നോട്ടീസിനെതിരെ ഗോള്‍ഡന്‍ കായലോരം അപാര്‍ട്ട്മെന്‍റിലെ  താമസക്കാരനായ എം കെ പോള്‍ ആണ് ഹർജി നല്‍കിയത്. 2010 മുതല്‍ ഫാളറ്റിലെ താമസക്കാരനാണന്നും തന്‍റെ സ്വത്തിലും അവകാശങ്ങളിലും ഇടപെടാന്‍ നഗരസഭയ്ക്ക് അധികാരമില്ലെന്നും ഹർജിയില്‍ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top