21 October Monday

ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്ക്ക് യാത്രയയപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019


കൊച്ചി
സുപ്രീംകോടതി ജഡ്ജിയായി സ്ഥലംമാറി പോകുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്ക്ക് ഫുൾകോർട്ട് റഫറൻസിലൂടെ യാത്രയയപ്പു നൽകി. ഒന്നാംകോടതിയിൽ നടന്ന ചടങ്ങിൽ മറ്റ് സഹ ജഡ്ജിമാർ, നിയമ ജുഡീഷ്യൽ ഉദ്യോഗസ്ഥർ, അഭിഭാഷകർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായിരിക്കെ 2018 മെയ് 29നാണ് ജസ്റ്റിസ് ഋഷികേശ് റോയ് കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്. പിന്നീട് ആക്ടിങ്‌ ചീഫ് ജസ്റ്റിസും ചീഫ് ജസ്റ്റിസുമായി. 1962ൽ ഡൽഹി സർവകലാശാലയിൽനിന്ന് എൽഎൽബി പാസായ ഋഷികേശ് റോയ് അതേവർഷം ഡൽഹി ബാർ കൗൺസിലിലാണ് എൻറോൾ ചെയ്തത്. 2006 ഒക്ടോബറിലാണ് ഗുവാഹത്തി ഹൈക്കോടതിയിൽ ജഡ്ജിയായത്. ഹൈക്കോടതി ജീവനക്കാരുടെ സംഘടനയായ സമന്വയയും ഋഷികേശ് റോയ്ക്ക് യാത്രയയപ്പ് നൽകി.


പ്രധാന വാർത്തകൾ
 Top