19 February Tuesday
പരിഷ്കരിച്ച മാന്വല്‍ അംഗീകരിച്ചു

സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി 6 മുതല്‍ തൃശൂരില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2017

തിരുവനന്തപുരം > സംസ്ഥാന സ്കൂള്‍ കലോത്സവം 2018 ജനുവരി ആറുമുതല്‍ പത്തുവരെ തൃശൂരില്‍ നടത്താന്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ക്യുഐപി യോഗം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. പരിഷ്കരിച്ച കലോത്സവ മാന്വല്‍ പരിഷ്കരണനിര്‍ദേശങ്ങള്‍ യോഗം അംഗീകരിച്ചു. ഏഴുദിവസമായി നടത്തിയിരുന്ന കലോത്സവം അഞ്ചുദിവസമായി ചുരുക്കി. ഘോഷയാത്ര ഇനി ഇല്ല. പകരം സാംസ്കാരികസംഗമം നടത്തും. എ ഗ്രേഡ് നേടുന്ന എല്ലാവര്‍ക്കും നിശ്ചിത തുക സാംസ്കാരിക സ്കോളര്‍ഷിപ്പായി നല്‍കും. കഥകളി, ഓട്ടന്‍തുള്ളല്‍, നാടോടിനൃത്തം, കേരളനടനം, മോണോ ആക്ട്, മിമിക്രി എന്നിവയില്‍ മത്സരം പൊതുവിഭാഗത്തിലാക്കി. ആണ്‍- പെണ്‍ മത്സരങ്ങളുണ്ടാകില്ല. ഇംഗ്ളീഷ്, കന്നട, തമിഴ് ഭാഷകളില്‍ കവിതാരചനയും ഇംഗ്ളീഷ് സ്കിറ്റും പുതുതായി ഉള്‍പ്പെടുത്തി. ഗാനമേളയ്ക്കുപകരം സംഘഗാനം ഉള്‍പ്പെടുത്തി. സംസ്ഥാന ശാസ്ത്രോത്സവം 24 മുതല്‍ 26 വരെ കോഴിക്കോട്ട് നടത്താനും യോഗം ശുപാര്‍ശ നല്‍കി.

പ്രധാന വാർത്തകൾ
 Top