18 November Monday

ബിഎസ്എൻഎൽ ബില്ലുകൾ ഇനി ഇ --മെയിൽ, എസ്എംഎസ് വഴി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019


കണ്ണൂർ
ഗോ-ഗ്രീൻ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ബിഎസ്‌എൻഎൽ ലാൻഡ്‌ലൈൻ, ബ്രോഡ്ബാൻഡ്, എഫ്ടിടിഎച്ച്‌, മൊബൈൽ ബില്ലടയ്‌ക്കൽ ഇനി ഇ- -മെയിൽ, എസ്എംഎസ് വഴിമാത്രം.  ഉപഭോക്താക്കൾ kerala.bsnl.co.in എന്ന വെബ്സൈറ്റിൽ  GO GREENREGISTRATION എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇ-മെയിൽ അഡ്രസും മൊബൈൽ നമ്പറും നൽകണം. അല്ലെങ്കിൽ ഉപഭോക്താവിന്റെ ബില്ല് ലഭിക്കേണ്ട ഇ -മെയിൽ ഐഡിയിൽനിന്നും aotracnn@gmail.com എന്ന മെയിലിലേക്കു ടെലിഫോൺ നമ്പർ, മൊബൈൽ നമ്പർ എന്നിവ   അയക്കണം.

ഇ -മെയിൽ   ഉപയോഗിക്കാത്ത ഉപഭോക്താക്കൾ   എസ്എംഎസ് വഴി ബില്ല്‌ ലഭിക്കാൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണം. ഇതിനുള്ള സൗകര്യം  കസ്റ്റമർ സർവീസ് സെന്ററുകളിലുണ്ട്. ഇ-മെയിൽ വഴിയും എസ്എംഎസ് വഴിയും ടെലിഫോൺ ബില്ലുകൾ ലഭിക്കാൻ രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താക്കൾക്ക്  മാസം 10- രൂപ വീതം  10 മാസത്തേക്ക്‌  ഇളവ് ലഭിക്കും. ഈ മാസം മുതൽ പുതിയ സംവിധാനം നിലവിൽ വരും.
 


പ്രധാന വാർത്തകൾ
 Top