20 September Friday

മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019


കൊച്ചി
ശമ്പളവർധന നടപ്പാക്കുക, തൊഴിൽ നിയമലംഘനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരുടെ അനിശ്‌ചിതകാല സമരം ചൊവ്വാഴ്‌ച തുടങ്ങും. 11  മേഖലകളിലെ 628 ശാഖകൾ, മുഖ്യഓഫീസ്, മേഖല ഓഫീസുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ 1600 ജീവനക്കാർ പങ്കെടുക്കും.
തൊഴിൽ മന്ത്രിയുടെയും ലേബർ കമീഷണറുടെയും സാന്നിധ്യത്തിലുണ്ടാക്കിയ കരാർവ്യവസ്ഥ നടപ്പാക്കാൻ മാനജേ്‌മെന്റ്‌ തയ്യാറായിട്ടില്ല. സ്ഥാപനത്തിന്റെ ലാഭം 2000 കോടിയിലെത്തിയിട്ടും ജീവനക്കാർക്ക്‌ ശമ്പള വർധനയില്ല. കരാർ പാലിക്കണമെന്നാവശ്യപ്പെട്ട്‌ മാനേജ്‌മെന്റിന്‌ ആറുതവണ നോട്ടീസ്‌ നൽകി. ആവശ്യം നിരാകരിച്ചതിനെത്തുടർന്ന്‌  പലതവണ പണിമുടക്കി. സർക്കാർ ഇടപെട്ടിട്ടും നിലപാട്‌ മാറ്റിയിട്ടില്ല.

മാനേജ്‌മെന്റ്‌ ഭീഷണികളെ അവഗണിച്ച്‌ പണിമുടക്ക്‌ വിജയിപ്പിക്കണമെന്ന്‌ നോൺ ബാങ്കിങ്‌ പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി ജീവനക്കാരോട്‌ ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top