22 October Tuesday

കെ കെ മാധവൻ മാസ‌്റ്റർ പുരസ‌്കാരം സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019


കൊച്ചി
നവോത്ഥാനം എന്നത‌് പോയകാല ഓർമകളുടെ അയവിറക്കലല്ല, പുരോഗമനത്തിന്റെ തുടർ പ്രക്രിയയാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. നവോത്ഥാന സാംസ്‌കാരിക കേന്ദ്രം ഏർപ്പെടുത്തിയ കെ കെ മാധവൻ മാസ്റ്റർ സ്മാരക പുരസ്‌കാരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക‌് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയറ്ററിൽ നടന്ന ചടങ്ങിൽ നവോത്ഥാന സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് എം എം ലോറൻസ് അധ്യക്ഷനായി. തന്റെ വഴികാട്ടിയും നേതാവുമായിരുന്ന മാധവൻ മാസ്റ്ററുടെ പേരിലുള്ള പുരസ്‌കാരം അമൂല്യനിധിയാണെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. വി പി അയ്യപ്പൻ, ടി വി വർഗീസ്, മുളവുകാട് തങ്കപ്പൻ, ഹെൻറി ഷാജൻ, മാധവൻ മാസ്റ്ററുടെ മകൾ വീണ എന്നിവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top