12 August Wednesday

ജൂലൈയിൽ അധിക മഴ ; ഇടുക്കിയിൽ നാളെ ഓറഞ്ച്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020


സംസ്ഥാനത്ത്‌ ജൂലൈയിൽ സാധാരണയിൽ കവിഞ്ഞ മഴ പെയ്യുമെന്ന്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌. ജൂലൈ മൂന്നുമുതൽ 16 വരെയുള്ള രണ്ടാഴ്‌ച സാധാരണ മഴയുടെ ഇരട്ടിയോളം ലഭിക്കും. ജൂൺ 19 മുതൽ ജൂലൈ 16 വരെയുള്ള നാലാഴ്‌ചത്തെ മഴയുടെ അളവാണ്‌  പ്രവചിച്ചത്‌. ജൂൺ 25 വരെയുള്ള ആദ്യ ആഴ്‌ചയും 26 മുതൽ ജൂലൈ രണ്ടുവരെയുള്ള രണ്ടാമത്തെ ആഴ്‌ചയും സാധാരണ മഴ ലഭിക്കും. നിലവിൽ കണ്ണൂർ, കോഴിക്കോട്‌, തിരുവനന്തപുരം ജില്ലകളിൽ അധിക മഴ ലഭിച്ചു. തൃശൂർ, വയനാട്, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിൽ കുറഞ്ഞ മഴയും ആലപ്പുഴ, കോട്ടയം, കാസർകോട്‌, കൊല്ലം, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ സാധാരണ മഴയും ലഭിച്ചു.

ഇന്ന്‌ 9 ജില്ലയിൽ ശക്തമായ മഴ
സംസ്ഥാനത്ത്‌ ചൊവ്വാഴ്‌ചവരെ ശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാവകുപ്പ്‌. ശനിയാഴ്‌ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ഞായറാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്‌ ജില്ലയിലും മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു.

ഞായറാഴ്‌ച ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടുണ്ട്‌. മീൻപിടിത്തത്തിന്‌ തടസ്സമില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top