10 August Monday

അടച്ചുപൂട്ടൽ : കേരളത്തിൽനിന്ന്‌ മടങ്ങിയത്‌ 3.08 ലക്ഷം അതിഥിത്തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020


അടച്ചുപൂട്ടൽ  പ്രഖ്യാപിച്ചശേഷം കേരളത്തിൽനിന്ന്‌ സ്വന്തം നാട്ടിലേക്ക്‌ മടങ്ങിയത്‌‌‌ 3,08,964 അതിഥിത്തൊഴിലാളികൾ. മെയ്‌ ഒന്നുമുതൽ വെള്ളിയാഴ്‌ചവരെ 217 ട്രെയിനാണ്‌ കേരളത്തിൽനിന്ന്‌ വിവിധ സംസ്ഥാനത്തേക്ക്‌ പുറപ്പെട്ടത്‌‌‌‌. പശ്ചിമ ബംഗാളിലേക്ക്‌ 94 ട്രെയിനിലായി 1,41,724 പേരെ നാട്ടിലെത്തിച്ചു‌. ബിഹാർ 44,163, ജാർഖണ്ഡ്‌ 22,456, ഒഡിഷ 27,016, ഉത്തർപ്രദേശ്‌ 24,596, അസം 30,172, മധ്യപ്രദേശ്‌ 5260, രാജസ്ഥാൻ 7221,  ഉത്തരാഖണ്ഡ് 880, മണിപ്പുർ 684, സിക്കിം 47, മിസോറം 245, ഛത്തീസ്‌ഗഢ്‌ 1177, അരുണാചൽപ്രദേശ് 341, മേഘാലയ 403, ത്രിപുര 625, നാഗാലാൻഡ് 490 വീതം തൊഴിലാളികൾ സർക്കാരിന്റെ കരുതലിൽ നാടണഞ്ഞു.

ലോക്‌ഡൗൺ സമയത്ത്‌ 20,000ൽ അധികം ക്യാമ്പുകളിൽ നാലു ലക്ഷം തൊഴിലാളികൾക്ക്‌ സംസ്ഥാന സർക്കാർ ആരോഗ്യപരിശോധന, ചികിത്സ, ഭക്ഷണമടക്കമുള്ള സഹായം എന്നിവ നൽകി സംരക്ഷിച്ചിരുന്നു. കേരളത്തിൽ തുടരുന്ന തൊഴിലാളികൾ ജോലികളിൽ പ്രവേശിച്ചു തുടങ്ങി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top