09 August Sunday

ഇ വിജ്ഞാന കേന്ദ്രങ്ങളായി ഗ്രന്ഥശാലകളെ ഉയര്‍ത്തണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020


തിരുവനന്തപുരം
ഇ-–-ബുക്കുകളുടെയും ഇ–--വിജ്ഞാനത്തിന്റെയും കേന്ദ്രമായി ഗ്രന്ഥശാലകളെ ഉയർത്താനുള്ള ഉത്തരവാദിത്തം കേരള ഗ്രന്ഥശാലാസംഘം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരും കേരള ഗ്രന്ഥശാലാ സംഘവും പി എൻ പണിക്കർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

വായനയുടെയും പ്രസാധനത്തിന്റെയും നിർവചനങ്ങൾ മാറിമറിയുകയാണ്‌. ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് ഗ്രാമങ്ങളിൽ ഗ്രന്ഥശാലകളാണ് അതിന്‌ വേദിയാകുന്നത്. ഇത്തരം സാമൂഹ്യ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ കാലത്തിനനുസരിച്ച് ഗ്രന്ഥശാലകൾ മാറേണ്ടിവരും. ഓൺലൈൻ സങ്കേതങ്ങൾ പുസ്തകങ്ങൾക്ക് പകരമാകില്ലെങ്കിലും പുതിയ സങ്കേതങ്ങളോട്  മുഖം തിരിക്കരുത്. കേരള ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ വഴികാട്ടിയാണ് പി എൻ പണിക്കർ. ഐ വി ദാസ് ഈ പ്രസ്ഥാനത്തിന് ഊർജം പകർന്നുവെന്നും  അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി  ജലീൽ അധ്യക്ഷനായി. എൻ ബാലഗോപാൽ പി എൻ  പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. എം വിജയകുമാർ, പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ. കെ വി  കുഞ്ഞികൃഷ്ണൻ, സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടൻ എന്നിവർ  സംസാരിച്ചു. പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19-ന് തുടങ്ങുന്ന വായന പക്ഷാചരണം  ഐ വി ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴിന്‌ സമാപിക്കും.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top