03 August Monday

പന്ത്രണ്ടുകാരിയുടെ ആത്മഹത്യ: അമ്മയെ അറസ്‌റ്റ്‌ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020


കാർത്തികപ്പള്ളി
കാർത്തികപ്പള്ളിയിലെ പന്ത്രണ്ടു വയസുകാരി വീട്ടിൽ  ആത്മഹത്യ ചെയ്‌ത സംഭവത്തിൽ  അമ്മയെ അറസ്‌റ്റു ചെയ്‌തു. കാർത്തികപ്പള്ളി മഹാദേവികാട് ചിറ്റൂർ വീട്ടിൽ അശ്വതിയെയാണ്(32) തൃക്കുന്നപ്പുഴ പൊലീസ് വെള്ളിയാഴ്‌ച  അറസ്‌റ്റ്‌ ചെയ്‌തത്. അശ്വതിയുടെ മകൾ  ഹർഷയെ കഴിഞ്ഞ ഞായറാഴ്‌ചയാണ് വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.  അശ്വതി കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി നാട്ടുകാർ  പൊലീസിനെ അറിയിച്ചിരുന്നു.  കരുവാറ്റ സ്വദേശി ഹരികുമാറുമായുള്ള ആദ്യ വിവാഹത്തിൽ  ജനിച്ചതാണ്‌ ഹർഷ.   അശ്വതിയെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌   സംസ്‌കാരത്തിനായി  മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് ആക്‌ഷൻ കൗൺസിൽ നേതൃത്വത്തിൽ തടഞ്ഞിരുന്നു.  തുടർന്ന് തൃക്കുന്നപ്പുഴ സിഐ ആർ ജോസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ‌ അറസ്‌റ്റ്‌. കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും അന്ന്‌ കണ്ടെത്തിയിരുന്നു. ആത്മഹത്യയുടെ  തലേരാത്രിയിലും അശ്വതി കുട്ടിയെ ഉപദ്രവിച്ചതായും കണ്ടെത്തി.  പഠിച്ചില്ലെന്ന പേരിൽ  വഴക്കുപറയുകയും  പിതാവിന്റെ വീട്ടിൽ കൊണ്ടു വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.  ഇതും  ആത്മഹത്യയ്‌ക്ക്‌ കാരണമാകാമെന്ന് പൊലീസ് പറയുന്നു. നങ്ങ്യാർകുളങ്ങര ബിബിഎച്ച് എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു ഹർഷ.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top