23 July Tuesday

കാസര്‍കോട‌്– തിരുവനന്തപുരം അതിവേഗ ട്രെയിൻ : പാതയുടെ സർവേക്ക‌് ടെൻഡർ ക്ഷണിച്ചു

പി കെ ബൈജുUpdated: Friday Jun 21, 2019


നാല് മണിക്കൂർകൊണ്ട് കാസർകോട‌്നിന്ന‌് തിരുവനന്തപുരത്തെത്തുന്ന സെമി ഹൈസ്പീഡ് ട്രെയിൻ ആരംഭിക്കാനുള്ള നടപടി തുടങ്ങി. പാത നിർമാണത്തിന‌്  സർവേ നടത്താൻ  ടെൻഡർ ക്ഷണിച്ചു.

മൂന്ന‌് ഘട്ടമായുള്ള സർവേ പൂർത്തിയായാലേ നിർമാണത്തിന‌് വേണ്ട സ്ഥലത്തിന്റേയും  വേണ്ടിവരുന്ന തുകയുടെയും കണക്ക‌് കൃത്യമായി പറയാനാകൂ.  നിലവിലെ രണ്ടുവരിപാതക്കൊപ്പം  മൂന്നും നാലും പാത നിർമിച്ചാണ് ഹൈസ്പീഡ് ട്രെയിൻ ആരംഭിക്കുക.

കാസർകോട‌്നിന്ന‌്  തിരുവനന്തപുരത്തേക്ക‌്   575 കിലോമീറ്ററാണ‌് ട്രെയിൻ ദൂരം. ഏകദേശം 46,769 കോടി രൂപ  പുതിയ പാതയ‌്ക്കും  പ്ലാറ്റ‌്ഫോം നിർമാണത്തിനും ചെലവ് പ്രതീക്ഷിക്കുന്നു. കേരള റെയിൽ ഡവലപ്പ്മെന്റ് കോർപറേഷനാണ് പദ്ധതി നടപ്പാക്കുക. ഇപ്പോൾ കാസർകോടുനിന്ന് തിരുവനന്തപുരത്തെത്താൻ  12–-13 മണിക്കൂർ സമയം വേണം. നേരത്തെ റെയിൽവേ ഡവലപ്പ്മെന്റ് കോർപറേഷൻ   പ്രത്യേക റെയിൽപ്പാത നിർമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടിനാൽ തീരുമാനം മാറ്റി. പുതിയ പാത നിർമിച്ചാൽ മണിക്കൂറിൽ 130–-150 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾക്ക‌്  സർവീസ് നടത്താം.


പ്രധാന വാർത്തകൾ
 Top