12 November Tuesday

പാലാരിവട്ടം പാലം : ഡിവൈഎഫ‌്ഐ ഇന്ന‌് റീത്ത‌് സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

കൊച്ചി > ‘അഴിമതിക്കാരെ കൽത്തുറങ്കിലടയ‌്ക്കുക, അഴിമതി പാലത്തിന‌് ആദരാഞ‌്ജലി’ എന്നീ മുദ്രാവാക്യമുയത്തി വ്യാഴാഴ‌്ച ഡിവൈഎഫ‌്ഐ പാലാരിവട്ടം പാലത്തിൽ റീത്ത‌് സമർപ്പിക്കും. രാവിലെ 10ന‌് ഇടപ്പള്ളിയിൽനിന്ന‌് മാർച്ച‌് ആരംഭിക്കും.

പാലം നിർമാണകാലത്ത‌് പൊതുമരാമത്ത‌് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ‌് എംഎൽഎ സ്ഥാനം രാജിവയ‌്ക്കുക,  ഉമ്മൻചാണ്ടിയെയും ഇബ്രാഹിംകുഞ്ഞിനെയും വിജിലൻസ‌് അന്വേഷണത്തിന്റെ ഭാഗമാക്കുക, സർക്കാർ ഖജനാവിന‌് കോടികളുടെ നഷ‌്ടമുണ്ടാക്കിയ രാഷ‌്ട്രീയ, ഉദ്യോഗസ്ഥരിൽനിന്നും തുക തിരിച്ച‌് പിടിക്കുക എന്നീ  ആവശ്യങ്ങളുന്നയിച്ചാണ‌് സമരം. പ്രൊഫ. എം കെ സാനു, ഡോ. സെബാസ‌്റ്റ്യൻ പോൾ, ഡിവൈഎഫ‌്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം, പ്രസിഡന്റ‌് എസ‌് സതീഷ‌് എന്നിവർ പങ്കെടുക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top