18 July Thursday

യു എ ഖാദറിന്റെ ചികിത്സയ‌്ക്ക‌് 10 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019


സാഹിത്യകാരൻ യു എ ഖാദറിന്റെ ചികിത്സയ്ക്ക്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പത്തു ലക്ഷം രൂപ അനുവദിക്കാൻ  തീരുമാനിച്ചു.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. സി. ശ്രീധരൻനായരുടെ നിയമന കാലാവധി  മൂന്നു വർഷത്തേക്ക് ദീർഘിപ്പിച്ചു. സ്റ്റേറ്റ് അറ്റോർണി അഡ്വ. കെ വി സോഹന്റെ നിയമന കാലാവധിയും   മൂന്നു വർഷത്തേക്ക് ദീർഘിപ്പിച്ചു.

ഹൈക്കോടതിയിൽ സ്പെഷ്യൽ ഗവ. പ്ലീഡർമാരായി നിയമിതരായിട്ടുള്ള എൻ. മനോജ് കുമാർ, എം ആർ ശ്രീലത, പി സന്തോഷ് കുമാർ എന്നിവരുടെയും സീനിയർ ഗവ. പ്ലീഡർമാരായി നിയമിതരായിട്ടുള്ള പി നാരായണൻ, പി പി താജുദീൻ, പി എൻ സന്തോഷ് കുമാർ, നിഷ ബോസ് എന്നിവരുടെയും ഔദ്യോഗിക കാലാവധി  മൂന്നു വർഷത്തേക്ക് ദീർഘിപ്പിച്ചു. എറണാകുളം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഗവ. പ്ലീഡറായ എം. രാജീവിന്റെ  നിയമന കാലാവധി  മൂന്നുവർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. കെ എൻ സതീഷിനെ സപ്ലൈകോ സിഎംഡിയായി നിയമിക്കും.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top