07 July Thursday

ഡോക്ടറെ 
വരവേറ്റ്‌ 
എം ബി മുരളീധരൻ

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022


കൊച്ചി
തൃക്കാക്കരയിലെ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിനെ സ്വീകരിച്ച്‌ ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ. വ്യാഴം രാവിലെ വെണ്ണലയിലെ വീട്ടിലെത്തിയ സ്ഥാനാർഥിയെ മുരളീധരൻ ഷാൾ അണിയിച്ച്‌ സ്വീകരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണിയും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

വീട്ടുകാർ ബന്ധുവിന്റെ മകളുടെ കല്യാണത്തിന്‌ പോയിരിക്കുകയാണെന്ന ആമുഖത്തോടെ സ്ഥാനാർഥിയെ വീട്ടിൽ സ്വീകരിച്ച്‌ ഇരുത്തിയ മുരളീധരൻ, ഡോക്ടർക്കുവേണ്ടി ആദ്യംതന്നേ പ്രവർത്തനം തുടങ്ങിയിരുന്നുവെന്ന്‌ അറിയിച്ചു. കോൺഗ്രസ്‌ നേതൃത്വത്തിന്റെ നിലപാടിൽ വലിയ ബുദ്ധിമുട്ട്‌ തോന്നിത്തുടങ്ങിയതോടെ പ്രവർത്തനരംഗത്തുനിന്ന്‌ വിട്ടുനിൽക്കുകയായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top