04 July Saturday

ലോട്ടറി വിൽപ്പന നാളെമുതൽ ; നറുക്കെടുപ്പ്‌ ഉൾപ്പടെയുള്ള കാര്യങ്ങൾ ഇന്ന് തീരുമാനിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020


തിരുവനന്തപുരം
ലോക്ക്‌ഡൗണിനെ തുടർന്ന്‌ നിർത്തിവച്ച ലോട്ടറി വിൽപ്പന വ്യാഴാഴ്‌ചമുതൽ ആരംഭിക്കാൻ തീരുമാനം. ധനമന്ത്രി  തോമസ്‌ ഐസക്‌ ട്രേഡ്‌ യൂണിയൻ പ്രതിനിധികളുമായി വീഡിയോ കോൺഫറൻസ്‌ വഴി നടത്തിയ ചർച്ചയിലാണ്‌ തീരുമാനം.

ബുധനാഴ്‌ച ലോട്ടറി ഡയറക്ടറുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട്‌. നറുക്കെടുപ്പ്‌ ഉൾപ്പടെയുള്ള കാര്യങ്ങൾ ഇന്ന് തീരുമാനിക്കും.


പ്രധാന വാർത്തകൾ
 Top