30 November Monday

കുടുംബശ്രീ മാസ്‌ക്‌ നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020


കൊച്ചി
ജില്ലയിലെ 50  കുടുംബശ്രീ യൂണിറ്റുകളിൽ കഴുകി ഉപയോഗിക്കാവുന്ന മാസ്‌കുകളുടെ നിർമാണം തുടങ്ങി. സംസ്ഥാനത്ത്‌ മാസ്‌കുകൾക്ക്‌ ക്ഷാമമുണ്ടായതിനെ തുടർന്ന്‌ പ്രതിദിനം അരലക്ഷം മാസ്‌കുകൾ നിർമിക്കാൻ കുടുംബശ്രീ തീരുമാനിച്ചിരുന്നു. ആദ്യകാലങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന പുനരുപയോഗിക്കാവുന്ന തരം മാസ്‌കുകളാണിത്‌. നിശ്‌ചിത സമയത്തെ ഉപയോഗത്തിന്‌ ശേഷം ഉപേക്ഷിക്കാവുന്ന തരം മാസ്‌കുകൾ വന്നുതുടങ്ങിയതോടെയാണ്‌ ഇത്തരം മാസ്‌കുകൾക്ക്‌ ആവശ്യക്കാർ കുറഞ്ഞത്‌. 

ലൈനിങ് മെറ്റീരിയൽ ഉപയോഗിച്ചുള്ള രണ്ട്‌ പോളി മാസ്കും സെഞ്ചുറി കോട്ടൺ ഉപയോഗിച്ചുള്ള ഒറ്റപ്പാളി  മാസ്‌കുമാണ് ഉൽപ്പാദിപ്പിക്കുന്നത്. രണ്ട് ദിവസത്തിനിടെ 25,000 മാസ്‌കുകൾ വിവിധ ഡിപ്പാർട്‌മെന്റുകൾക്കും സംഘടനകൾക്കും നൽകി. കുടുംബശ്രീയുടെ 50 യൂണിറ്റുകളാണ് ജില്ലയിൽ മാസ്ക് നിർമാണത്തിലുള്ളത്‌. ഒന്നിന് 15 രൂപയാണ് വില. ഒന്നിച്ച്‌ കൂടുതൽ എണ്ണം മാസ്‌ക്‌ ആവശ്യമുള്ളവർ കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെടാമെന്ന്‌ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ടി പി ഗീവർഗീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top