31 March Tuesday

മികവിനുള്ള അംഗീകാരം അവകാശം, 83 താരങ്ങൾക്കുകൂടി ഉടൻ ജോലി നൽകും : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന്‌ നിയമന ഉത്തരവ്‌ വാങ്ങിയ കായികതാരങ്ങൾ


തിരുവനന്തപുരം
മികവിനുള്ള അംഗീകാരം അവകാശമാണെന്ന നിലപാടാണ്‌ സർക്കാരിന്റേതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 195 കായികതാരങ്ങൾക്ക്‌ നിയമന ഉത്തരവ്‌ നൽകി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ പെരുമ ഉയർത്തിയ കായികതാരങ്ങൾക്ക്‌ അംഗീകാരം അപ്രാപ്യമായിരുന്ന പതിവ്‌ ഈ സർക്കാർ തിരുത്തി.

യുഡിഎഫ്‌, എൽഡിഎഫ്‌ സർക്കാരുകൾ  നടത്തിയ കായികനിയമനത്തിന്റെ താരതമ്യത്തിൽനിന്ന്‌ ഇത്‌ മനസ്സിലാക്കാം. യുഡിഎഫ്‌ കാലത്ത്‌ 110 പേർക്കാണ്‌ നിയമനം ലഭിച്ചത്‌. എന്നാൽ, മൂന്നരവർഷത്തിനുള്ളിൽ 440 പേർക്ക്‌ ഈ സർക്കാർ നിയമനം നൽകി. ദേശീയ ഗെയിംസിൽ ടീമിനത്തിൽ വെള്ളി, വെങ്കലം നേടിയ 83 താരങ്ങൾക്ക്‌ പൊതുമേഖലാ സ്ഥാപനത്തിൽ ജോലി നൽകുമെന്ന്‌ യുഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നടപ്പാക്കിയില്ല. അവർക്ക്‌ എൽഡിസി തസ്‌തികയിൽ ഉടൻ നിയമനം നൽകും.

സർക്കാർ ജോലിയിൽ പ്രവേശിച്ച താരങ്ങളുടെ സേവനം പ്രയോജനപ്പെടുത്തും. കളിക്കളത്തിൽ കാണിച്ച അർപ്പണമനോഭാവം ജോലിയിലും പുലർത്തണം. സേവനം കാര്യക്ഷമവും നന്മനിറഞ്ഞതുമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top