04 June Thursday

ഉണ്ട ഉരുക്കിയുണ്ടാക്കിയ ലോഗോയും വ്യാജ വെടിത്തിരയും പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020


തിരുവനന്തപുരം
വെടിത്തിര ഉരുക്കി നിർമിച്ച ലോഗോയും വ്യാജ വെടിത്തിരയും എസ്‌എപി ആസ്ഥാനത്തുനിന്ന്‌ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി അനിൽകുമാറിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു. ഇവ അടുത്തദിവസം കോടതിക്ക്‌ കൈമാറും. എസ്‌എപിയിലെ  പ്രസംഗപീഠത്തിൽ ഘടിപ്പിച്ചനിലയിലായിരുന്നു ലോഗോ.  എസ്‌എപിയിൽ തന്നെ വെടിത്തിര ഉരുക്കി മറ്റു പല വസ്‌തുക്കളും ഉണ്ടാക്കിയതായി അന്വേഷണസംഘത്തിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഇവ കണ്ടെടുക്കുമെന്ന്‌ ക്രൈംബ്രാഞ്ച്‌ മേധാവി ടോമിൻ ജെ തച്ചങ്കരി  പറഞ്ഞു.  അന്വേഷണം ഊർജിതമാക്കാൻ ഐജി എസ്‌ ശ്രീജിത്തിന്‌ ചുമതല കൈമാറി. അടുത്തദിവസം കൂടുതൽ പേരെ ചോദ്യംചെയ്യും.


പ്രധാന വാർത്തകൾ
 Top