01 April Wednesday

ബ്രഹ്മപുരത്തെ തീപിടിത്തം: കോർപറേഷൻ സെക്രട്ടറി 28ന്‌ ഹാജരാകണം

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020


കാക്കനാട്
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ 28ന്‌ ഡൽഹിയിൽ നടക്കുന്ന ഹരിത ട്രിബ്യൂണൽ സിറ്റിങ്ങിൽ കോർപറേഷൻ സെക്രട്ടറി ഹാജരാകണമെന്ന്‌ നിർദേശം.

28ന്‌ മുമ്പുതന്നെ തീപിടിത്തത്തെക്കുറിച്ചുള്ള റിപ്പോർട്ട്‌ ട്രിബ്യൂണലിന്‌ നൽകുമെന്ന്‌ സംസ്ഥാന മേൽനോട്ട സമിതി ചെയർമാൻ ജസ്‌റ്റിസ്‌ എ വി രാമകൃഷ്‌ണപിള്ള പറഞ്ഞു. സ്ഥലം സന്ദർശിച്ച അധ്യക്ഷൻ കോർപറേഷന്റെ അനാസ്ഥയിൽ അതൃപ്‌തിയും അറിയിച്ചു.

തീ പൂർണമായും നിയന്ത്രണ വിധേയമായി. ഏഴ് ഫയർ സ്റ്റേഷനുകളിൽനിന്ന്‌ 15 വാഹനങ്ങളിലായി 110 അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ കെടുത്തിയത്. മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് തീപിടിത്തമുണ്ടായ ഭാഗത്തെ മാലിന്യം ഇളക്കി വെള്ളം ഒഴിച്ച് തണുപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആരോഗ്യവകുപ്പിന്റെ ഉൾപ്പെടെ വിവിധ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.


പ്രധാന വാർത്തകൾ
 Top