26 March Tuesday

കുയ്‌തേരി ലീഗ് കേന്ദ്രത്തിൽ സ്റ്റീൽ ബോംബ് സ്ഫോടനം; രണ്ട്‌ പെൺകുട്ടികൾക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

നാദാപുരം> വളയം പഞ്ചായത്തിലെ  കുയ്‌തേരിയിൽ മുസ്ലിം ലീഗ് കേന്ദ്രത്തിലുണ്ടായ   സ്റ്റീൽ ബോംബ് സഫോടനത്തിൽ രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്‌. കുയ് തേരി ഒ പി മുജീബിന്റെ മക്കളായ ഫാത്തിമ 10 ,നാദിയ (8) എന്നിവർക്കാണ്‌ പരിക്കേറ്റത് .ഇവരെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച്ച രാവിലെ എട്ടരയോടെ  മദ്രസയിൽ പോയി തിരിച്ചു വരുന്നതിനിടയിലാണ് സംഭവം.റോഡരികിലെ മതിലിൽ സ്ഫോടനത്തിൽ  പാടുകളുണ്ട് .

പ്രദേശത്തെ പ്രകമ്പനം കൊള്ളിച്ച ഉഗ്രസ്ഫോടനമാണ് നടന്നതെന്ന് നാട്ടുകാർ പറഞ്ഞു. സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top