18 February Monday

ലളിതകലാ അക്കാദമി ചിത്രശില്‍പ്പ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2016

തൃശൂര്‍ > കേരള ലളിതകലാ അക്കാദമിയുടെ  സംസ്ഥാന ചിത്ര–ശില്‍പ്പ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.  ചിത്ര–ശില്‍പ്പ വിഭാഗങ്ങളിലെ പുരസ്കാരങ്ങള്‍ക്ക് പി വി നന്ദന്‍ (ചിത്രം–'ലെറ്റേഴ്സ് വാലി'), കെ ദീപ (ഡ്രോയിങ്–'എബ്സ്ട്രാക്ഷന്‍ കംസ് ഫ്രം ദ വേള്‍ഡ്'), പി ജി ദിനേഷ് (ശില്‍പ്പം–'ഉപസ്കരണം'), ജി അജിത് കുമാര്‍ (ചിത്രം–'എസെന്റ്'), സുനില്‍ വല്ലാര്‍പാടം (പേരില്ലാത്തചിത്രം) എന്നിവര്‍ അര്‍ഹരായി. ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരത്തിന് അഖില്‍ മോഹന്‍, ഗുരുപ്രസാദ്, വി കെ ജയന്‍, സുരേഷ് കൂത്തുപറമ്പ്, വിനോജ് അമ്പലത്തറ എന്നിവര്‍ അര്‍ഹരായി. ചിത്ര–ശില്‍പ്പ കലകളെ സംബന്ധിച്ച മികച്ച മലയാള പുസ്തകത്തിനുള്ള  അവാര്‍ഡിന് 'കേരളീയകല ഒരു ദലിത് പരിപ്രേക്ഷ്യം' എന്ന കൃതിയുടെ രചയിതാവ് ഡോ. ഷാജു നെല്ലായി അര്‍ഹനായി. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 

കലാവിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാരത്തിന് എസ് അബിരാഗ് (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, തിരുവനന്തപുരം), എ അജേഷ്കുമാര്‍ (രാജാ രവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, മാവേലിക്കര), ലിസ ഹെര്‍സിലിന്‍ റാഫേല്‍ (ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ് തൃപ്പൂണിത്തുറ), സംഗീത് വട്ടോളിപുരക്കല്‍ (ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലടി), സരണ്‍ദാസ് ചെറുകാട്ടില്‍ (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, തൃശൂര്‍) എന്നിവരും അര്‍ഹരായി.

കൂടാതെ, മികച്ച ഭൂഭാഗ/ഛായാ ചിത്രം വിഭാഗത്തില്‍ 'വി ശങ്കരമേനോന്‍ എന്‍ഡോവ്മെന്റ് സ്വര്‍ണ മെഡലിന്' അനുപമ ഏലിയാസും മികച്ച പ്രകൃതിദൃശ്യ ചിത്രത്തിനുള്ള 'വിജയരാഘവന്‍ എന്‍ഡോവ്മെന്റ് സ്വര്‍ണ മെഡലിന്' ശ്രീകാന്ത് നെട്ടൂരും അര്‍ഹരായി.

വിജയകുമാര്‍ മേനോന്‍, പി ജെ ബിജോയ്, ഡോ. കവിത ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ്   ജേതാക്കളെ തെരഞ്ഞെടുത്തത്. കെ മുരളീധരന്‍ (ചെന്നൈ), എന്‍ എന്‍ റിംസണ്‍ (തിരുവനന്തപുരം), പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള എന്നിവരാണ് ചിത്ര–ശില്‍പ്പ വിഭാഗം വിജയികളെ തെരഞ്ഞെടുത്തത്.
26ന് പകല്‍ രണ്ടിന് എറണാകുളം ദര്‍ബാര്‍ ഹാളില്‍   മന്ത്രി കെ സി ജോസഫ് പുരസ്കാരങ്ങള്‍ സമ്മാനിക്കും. സമ്മാനാര്‍ഹമായ ചിത്ര–ശില്‍പ്പങ്ങളുടെ പ്രദര്‍ശനവും നടക്കുമെന്ന് കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള, സെക്രട്ടറി വൈക്കം എം കെ ഷിബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രധാന വാർത്തകൾ
 Top