27 September Sunday

കരിനിയമത്തിനെതിരെ കൈകോർത്ത്‌ ; എൽഡിഎഫ്‌ ജാഥകൾ ഇന്ന്‌ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

തൃപ്പൂണിത്തുറയിൽ ജാഥാ ക്യാപ്‌റ്റൻ സി എൻ മോഹനനെ എം സ്വരാജ്‌ എംഎൽഎ സ്വീകരിക്കുന്നു


കൊച്ചി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടതിന്റെ ആവശ്യകത ജനമനസ്സുകളിലേക്ക്‌ പകർന്നുനൽകി എൽഡിഎഫ്‌ പ്രചാരണജാഥകൾ പര്യടനം തുടരുന്നു. കിരാത നിയമത്തിനെതിരെ എൽഡിഎഫ്‌ 26ന് കാസർകോടുമുതൽ തിരുവനന്തപുരംവരെ സംഘടിപ്പിക്കുന്ന "മനുഷ്യമഹാശൃംഖല'യുടെ പ്രചാരണാർഥം സംഘടിപ്പിച്ച ജാഥകളെ വരവേൽക്കാൻ നാട്‌ ഒഴുകിയെത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനനും സിപിഐ ജില്ലാ സെക്രട്ടറി പി രാജുവും നയിക്കുന്ന ജാഥകൾ തിങ്കളാഴ്‌ച വൈകിട്ട്‌ സമാപിക്കും. ഞായറാഴ്‌ച വാദ്യമേളങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ ഓരോ സ്വീകരണകേന്ദ്രങ്ങളിലും ലഭിച്ചത്‌ ഉജ്ജ്വല വരവേൽപ്പ്‌. ഭരണഘടനയെ സംരക്ഷിക്കുക, പൗരത്വ ഭേദഗതിനിയമം പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ്‌ ജനങ്ങൾ ജാഥയെ സ്വീകരിച്ചത്‌.

സി എൻ മോഹനൻ നയിക്കുന്ന ജാഥയ്‌ക്ക് ഞായറാഴ്‌ച തൃപ്പൂണിത്തുറ സ്‌റ്റാച്യു ജങ്‌ഷനിൽ ആദ്യ സ്വീകരണം നൽകി. പി വി ചന്ദ്രബോസ്‌ അധ്യക്ഷനായി. മരട്‌ കൊട്ടാരം ജങ്‌ഷനിലെ സ്വീകരണത്തിൽ അഡ്വ. ടി ബി ഗഫൂർ അധ്യക്ഷനായി. കുമ്പളത്ത് സ്വീകരണയോഗത്തിൽ വി ഒ ജോണിയും -പള്ളുരുത്തിയിൽ കെ സുരേഷും അധ്യക്ഷരായി. നാടകാചാര്യൻ കെ എം ധർമൻ, കാഥികൻ ഇടക്കൊച്ചി സലിംകുമാർ എന്നിവർ സ്വീകരിക്കാനെത്തി.
തോപ്പുംപടിയിൽ എം കെ അബി അധ്യക്ഷനായി. മട്ടാഞ്ചേരിയിൽ എം എ താഹ അധ്യക്ഷനായി. ഫോർട്ടുകൊച്ചിയിലെ സമാപനസമ്മേളനത്തിൽ പി കെ ഷിഫാസ്‌ അധ്യക്ഷനായി. 

ജാഥാ ക്യാപ്‌റ്റൻ സി എൻ മോഹനൻ,  ജാഥാംഗങ്ങളായ സി കെ മണിശങ്കർ, ജോൺ ഫെർണാണ്ടസ് എംഎൽഎ, അഡ്വ. പുഷ്പാദാസ്, അഡ്വ. കെ എസ് അരുൺകുമാർ, ജോർജ് ഇടപ്പരത്തി, ബാബു പോൾ, എം ടി നിക്സൻ, കെ എൻ ഗോപി, എസ് ശ്രീകുമാരി, സാബു ജോർജ്, വി ജി രവീന്ദ്രൻ, ബി എ അഷ്റഫ്, എൻ എ മുഹമ്മദ് നജീബ്, പൗലോസ് മുടക്കുംതല, പി ജെ ജോസി, ജി എസ് ബൈജു എന്നിവർ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിച്ചു.

പി രാജു നയിക്കുന്ന ജാഥയ്‌ക്ക്‌ ഞാറയാഴ്‌ച ശ്രീമൂലനഗരത്ത് ആദ്യ സ്വീകരണം നൽകി. പി കെ ബാബു അധ്യക്ഷനായി. കാലടിയിൽ മാത്യൂസ് കോലഞ്ചേരി അധ്യക്ഷനായി. ജോസ് തെറ്റയിൽ കാറൽ മാർക്സിന്റെ ചിത്രം ആലേഖനംചെയ്ത ലോക്കറ്റ് നൽകി പി രാജുവിനെ സ്വീകരിച്ചു. മഞ്ഞപ്ര ചന്ദ്രപ്പുര കവലയിൽ ബോബി ദേവസ്യ അധ്യക്ഷനായി. അങ്കമാലി ടൗണിൽ സി ബി രാജൻ അധ്യക്ഷനായി. കുന്നുകരയിൽ വി ആനന്ദൻ അധ്യക്ഷനായി. വെടിമറയിൽ കെ എ വിദ്യാനന്ദൻ അധ്യക്ഷനായി. ജമാഅത്ത് കോ–-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ്‌ ടി എ ഷാജഹാൻ ഹാജി, വൈസ് പ്രസിഡന്റ്‌ കെ കെ ബഷീർ, പട്ടാളം ജുമാ മസ്ജിദ് പ്രസിഡന്റ്‌ കെ ബി കാസിം എന്നിവർ പങ്കെടുത്തു. മൂത്തകുന്നത്തെ സമാപനയോഗത്തിൽ കെ എ സുധി അധ്യക്ഷനായി. 

ജാഥാ ക്യാപ്‌റ്റൻ പി രാജു, ജാഥാംഗങ്ങളായ പി എം ഇസ്മയിൽ, പി ആർ മുരളീധരൻ, അഡ്വ. എൻ സി മോഹനൻ, എസ് സതീഷ്, ടി വി അനിത, കെ എൻ സുഗതൻ, കെ കെ അഷ്റഫ്, എൻ അരുൺ, അഡ്വ. ടി സി സഞ്ജിത്ത്, ജബ്ബാർ തച്ചയിൽ, എം എം അശോകൻ, കെ ജെ ബെയ്സിൽ, വർഗീസ് മൂലൻ, കെ എം എ ജലീൽ, അഡ്വ. ഷൈസൺ മാങ്ങഴ, അഗസ്റ്റിൻ കോലഞ്ചേരി, പോൾ വർഗീസ് എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top