29 February Saturday

ഗ്രൂപ്പിസം: 4 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിക്കാതെ ബിജെപി

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020


സ്വന്തം ലേഖകൻ
ബിജെപി പത്ത്‌ ജില്ലകളിൽ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. ഗ്രൂപ്പിസവും തർക്കവും കാരണം നാലിടത്ത്‌ പ്രസിഡന്റുമാരായിട്ടില്ല. കാസർകോട്‌, കണ്ണൂർ, എറണാകുളം, കോട്ടയം ജില്ലകളിലാണ്‌ തീരുമാനമാകാത്തത്‌. പത്തിൽ ഏഴു ജില്ല തങ്ങൾക്കൊപ്പമാണെന്നാണ്‌ പി കെ കൃഷ്ണദാസ്‌ പക്ഷം അവകാശപ്പെട്ടു.

തിരുവനന്തപുരം, പാലക്കാട്‌ ജില്ലകളിലാണ്‌ വി മുരളീധരൻ വിഭാഗത്തിന്റെ പ്രസിഡന്റുമാർ. വി വി രാജേഷാണ്‌ തിരുവനന്തപുരം പ്രസിഡന്റ്‌.  മെഡിക്കൽ കോളേജ്‌ കുംഭകോണത്തിൽ നടപടി നേരിട്ട രാജേഷിന്റെ തിരിച്ചുവരവ്‌ മാത്രമാണ്‌ മുരളീധരൻ ഗ്രൂപ്പിന്‌ ആശ്വാസം. പാലക്കാട്ട്‌  പി കൃഷ്ണദാസാണ്‌ പ്രസിഡന്റ്‌. വി കെ സജീവൻ (കോഴിക്കോട്‌), രവി തേലത്ത്‌ (മലപ്പുറം), സജി ശങ്കർ (വയനാട്‌), കെ കെ അനീഷ്‌ (തൃശൂർ), എം ഗോപകുമാർ (ആലപ്പുഴ), എം അജിത്‌(ഇടുക്കി), അശോകൻ കുളനട (പത്തനംതിട്ട), കെ ഗോപൻ(കൊല്ലം) എന്നിവരാണ്‌ മറ്റു ജില്ലാ പ്രസിഡന്റുമാർ. ഇതിൽ പത്തനംതിട്ടയിലെ അശോകൻ കുമ്മനം രാജശേഖരന്റെ  നോമിനിയാണ്‌.
കൊല്ലത്തെ ഗോപൻ ആർഎസ്‌എസ്‌  നോമിനിയും. മാറ്റിവച്ച നാലിടത്തും തങ്ങൾ നിർദേശിച്ചവർ നേതൃത്വത്തിൽ വരുമെന്നും കൃഷ്ണദാസ്‌ വിഭാഗം പറയുന്നുണ്ട്‌. എന്നാൽ കാസർകോടും കണ്ണൂരും മാറ്റമുണ്ടാകുമെന്നാണ്‌ മുരളീധരൻ ഗ്രൂപ്പിന്റെ പ്രതീക്ഷ.


പ്രധാന വാർത്തകൾ
 Top