21 February Friday

പ്രക്ഷോഭങ്ങള്‍ക്ക് കേരളത്തിന്റെ പിന്തുണ അറിയിച്ച് മന്ത്രി ഐസക്

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

തോമസ്‌ ഐസക്‌ ഡൽഹിയിൽ ഐഷി ഘോഷിനെ സന്ദർശിച്ചപ്പോൾ


ന്യൂഡൽഹി
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക്‌ കേരളത്തിന്റെ പിന്തുണ അറിയിച്ച് ധനമന്ത്രി  തോമസ്‌ ഐസക്‌. അനിശ്ചിതകാല സമരം തുടരുന്ന ജാമിയ നഗറിലും ഷാഹിൻബാഗിലും സംഘപരിവാർ മുഖംമൂടി ആക്രമണമുണ്ടായ ജെഎൻയുവിലും തോമസ്‌ ഐസക്‌ സന്ദർശനം നടത്തി.

ജാമിയയിൽനിന്നും ഷാഹിൻബാഗിൽനിന്നും കേരളത്തിന്റെ പേരിൽ വലിയ സ്‌നേഹവും ആദരവുമാണ്‌ ലഭിച്ചതെന്ന്‌ ഐസക്‌ പ്രതികരിച്ചു. ‘ കേരളത്തിന്റെ പേരുപറഞ്ഞപ്പോൾ വലിയ ഹർഷാരവമായിരുന്നു. അവർ ഒറ്റയ്ക്കല്ല, കേരളവും കൂടെയുണ്ട് എന്ന് ഉറപ്പുകൊടുത്തു. കേരള നിയമസഭ പാസാക്കിയ പ്രമേയത്തെക്കുറിച്ചും പൗരത്വ രജിസ്റ്റർ തള്ളിക്കളഞ്ഞതും 30ലക്ഷം പേർ പങ്കെടുക്കാൻ പോകുന്ന മനുഷ്യ മഹാശൃംഖലയെക്കുറിച്ചും കൂട്ടിരിക്കുന്ന സ്ത്രീകൾക്കുപോലും അറിയാമെന്ന് അവരുടെ പ്രതികരണം വ്യക്തമാക്കി. കേരളം മുന്നിൽത്തന്നെയാണ്’–- ഐസക്‌ ഫെയ്‌സ്‌ബുക് കുറിപ്പില്‍ പറഞ്ഞു.ജെഎൻയു വിദ്യാർഥി യൂണിയൻ ഓഫീസിൽ പ്രസിഡന്റ്‌ ഐഷി ഘോഷും തോമസ്‌ ഐസക്കും കൂടിക്കാഴ്‌ച നടത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top