18 February Monday

എല്ലാ ജില്ലകളിലും നൈപുണ്യ വികസനകേന്ദ്രങ്ങൾ ആരംഭിക്കണം : കേരള പ്രവാസി സംഘം

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

കേരള പ്രവാസിസംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപനചടങ്ങ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യുന്നു


കോഴിക്കോട‌്
പ്രവാസികളുടെ സാങ്കേതിക പരിജ്ഞാനം പ്രയോജനപ്പെടുത്താനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നൈപുണ്യ വികസനകേന്ദ്രങ്ങൾ ആരംഭിക്കണമെന്ന‌് കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

വിദേശത്ത‌് പോകാനാഗ്രഹിക്കുന്ന യുവജനങ്ങൾക്കും പുനരധിവാസ പദ്ധതിയിൽ ഏർപ്പെടാൻ താൽപ്പര്യമുള്ളവർക്കും ഇത്തരം കേന്ദ്രം തുണയാകും. നോർക്ക ഏർപ്പെടുത്തിയ മരണാനന്തര സഹായ പദ്ധതികളുടെ അപേക്ഷാ ഫോറത്തിൽ പുതുതായി കൂട്ടിച്ചേർത്ത കോളങ്ങൾ പിൻവലിക്കുക, മരണാനന്തര സഹായം കാലതാമസമില്ലാതെ ലഭ്യമാക്കുക, സംസ്ഥാന പ്രവാസി ക്ഷേമപദ്ധതികൾക്ക‌് കേന്ദ്രസർക്കാർ സഹായം നൽകുക, പ്രവാസി ഭാഗ്യക്കുറി നടത്തി ക്ഷേമപദ്ധതിക്ക‌് വിനിയോഗിക്കുക, പ്രവാസി പെൻഷൻ വർധിപ്പിക്കുക, പ്രവാസികളുടെ പ്രോക‌്സി വോട്ട‌് കുടുംബാംഗങ്ങൾക്കായി മാത്രം നിശ്ചയിക്കുക, വിദേശത്തുനിന്ന‌് മൃതദേഹം സൗജന്യമായെത്തിക്കാൻ സൗകര്യമൊരുക്കുക  എന്നീ  ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ചർച്ചക്ക‌് ജനറൽ സെക്രട്ടറി കെ വി അബ്ദുൾഖാദർ എംഎൽഎ മറുപടി പറഞ്ഞു‌. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി സംസാരിച്ചു.

സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു. സംഘം സംസ്ഥാന പ്രസിഡന്റ‌് പി ടി കുഞ്ഞുമുഹമ്മദ‌് അധ്യക്ഷനായി. മന്ത്രി എ കെ ശശീന്ദ്രൻ, എംഎൽഎമാരായ കെ വി അബ്ദുൾഖാദർ, എ പ്രദീപ‌്കുമാർ, വി കെ സി മമ്മദ‌്കോയ, പുരുഷൻ കടലുണ്ടി, പി ടി എ റഹീം, മേയർ തോട്ടത്തിൽ രവീന്ദ്രൻ, കോഴിക്കോട‌് ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ബാബു പറശ്ശേരി , സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ  ബാദുഷ കടലുണ്ടി സ്വാഗതവും സൂര്യ ഗഫൂർ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top