21 February Thursday

ആൻലിയയുടെ മരണം: ഭര്‍ത്താവ് റിമാന്‍ഡില്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019


തൃശൂർ
ആലുവപ്പുഴയിൽ യുവതി മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ നാലരമാസത്തിനുശേഷം ഭർത്താവ് കോടതിയിൽ കീഴടങ്ങി. ഇയാളെ വിയ്യൂർ ജയിലിൽ റിമാൻഡ് ചെയ്തു. മുല്ലശേരി അന്നകര വടക്കൂട്ട് ജസ്റ്റിനാണ് ചാവക്കാട് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ജസ്റ്റിന്റെ ഭാര്യ ആൻലിയ ഹൈജീനീസ് ആണ് മരിച്ചത്.  ജസ്റ്റിനെതിരെ സ്ത്രീപീഡനം, ആത്മഹത്യപ്രേരണക്കുറ്റം എന്നീ കേസുകളാണുള്ളത്.

കൊച്ചി നസ്രത്ത്  സ്വദേശിയായ ആൻലിയയെക്കുറിച്ച‌് കഴിഞ്ഞ ആഗസ്റ്റ് 25 മുതലാണ് വിവരമില്ലാതായത‌്. ബംഗ്ലൂരുവിലേക്ക് പുറപ്പെട്ട ആൻലിയയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിന്നീട് ആഗസ്റ്റ് 30നാണ് പെരിയാറിലൂടെ ഒഴുകി നടന്ന മൃതദേഹം കണ്ടെത്തിയത്.

സംഭവം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് ആൻലിയയുടെ രക്ഷിതാക്കളായ കൊച്ചി നസ്രത്ത് പാറയ്ക്കൽ ഹൈജിനീസ് തൃശൂർ സിറ്റി കമീഷണർക്ക് പരാതി നൽകിയിരുന്നു.  കേസ് അന്വേഷണത്തിനായി ഗുരുവായൂർ അസി. കമീഷണറെ ഏൽപ്പിച്ചു. ആൻലിയയെ ഭർത്താവ് പീഡിപ്പതായും പരാതിയിൽ പറഞ്ഞിരുന്നു. ഇതനുസരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജസ്റ്റിൻ കോടതിയിൽ കീഴടങ്ങിയത്.

ഗൾഫിൽ ജോലിയുണ്ടെന്ന് പറഞ്ഞാണ‌് ജസ്റ്റിൻ വിവാഹം കഴിച്ചത്.  പിന്നീട് ആൻലിയയെ പീഡിപ്പിച്ചിരുന്നതായി ഹൈജിനീസ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ കുഞ്ഞ് ജനിച്ചു. വിവാഹശേഷം നേഴ്സിങ് ഗ്രാജുവേഷൻ വിദൂര പഠനത്തിനായി ബംഗളൂരുവിൽ പഠിക്കുകയായിരുന്ന ആൻലിയ ഓണത്തിന് നാട്ടിൽ എത്തിയിരുന്നു. 24ന്  നാട്ടിൽ എത്തി. 28ന് തിരിച്ചുപോകാനും ടിക്കറ്റ് എടുത്തിരുന്നു. 24ന് രാത്രി എന്നെ ഭർതൃവീട്ടുകാർ കൊല്ലുമെന്ന് പറഞ്ഞ് വാട്ട്സാപ്പ് മെസേജുകൾ വീട്ടുകാർ അയച്ചിരുന്നു. കുഞ്ഞുമായുള്ള അവസാന ഓണമാണെന്നും ചാറ്റ് ചെയ്തു. 25ന് രാവിലെ ബംഗ്ലൂരുവിലേക്ക് തിരിച്ചുപോകാൻ തൃശൂർ റെയിൽവേസ്റ്റേഷനിൽ ഭർത്താവിനൊപ്പം എത്തി. അഞ്ച‌് ദിവസത്തിനുശേഷമാണ് മൃതദേഹം പെരിയാറിൽ കണ്ടെത്തിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top