23 November Monday

യുഡിഎഫ്‌ ജില്ലാ ഭാരവാഹിത്വം ; ഖമറുദ്ദീനെ മാറ്റി; രണ്ടിടത്ത്‌ ആളില്ല

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020


യുഡിഎഫ്  ജില്ലാ കമ്മിറ്റി  പുനഃസംഘടനയിലും പോര്‌. കാസർകോട്‌ ജില്ലാ ചെയർമാൻ സ്ഥാനത്തുനിന്ന്‌ എം സി ഖമറുദ്ദീനെ  മാറ്റിയപ്പോൾ രണ്ടിടത്ത്‌ ഭാരവാഹികളെ തീരുമാനിക്കാനായില്ല. യുഡിഎഫ്‌ കൺവീനർ എം എം ഹസ്സനാണ്‌  ജില്ലാ ചെയർമാർ, കൺവീനർ എന്നിവരുടെ പട്ടിക പുറത്തിറക്കിയത്‌. കാസർകോട്‌ യുഡിഎഫ്‌ ചെയർമാനായി  ലീഗിലെ തന്നെ സി ടി അഹമ്മദലിയെ‌ നിയമിച്ചു‌. ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ പ്രതിസ്ഥാനത്തുള്ള ഖമറുദ്ദീനെതിരെ ലീഗിൽതന്നെ ശക്തമായ എതിർപ്പുള്ളതിനാലാണ്‌ മാറ്റം. ആലപ്പുഴയിൽ കൺവീനറെയും  പാലക്കാട് - ചെയർമാനെയും പ്രഖ്യാപിച്ചിട്ടില്ല.  ഇവ പിന്നീട് പ്രഖ്യാപിക്കുമെന്നാണ്‌ എം എം‌ ഹസ്സൻ അറിയിച്ചത്‌‌. കോട്ടയം ചെയർമാൻസ്ഥാനം കേരള കോൺഗ്രസ്‌  ജോസഫ്‌ ഗ്രൂപ്പിന്‌ നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top