30 October Friday

പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കണം: ഡിആർഇയു

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020


കോഴിക്കോട്
ലോക് ഡൗണിൽ നിർത്തിയ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന് ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (ഡിആർഇയു).  പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാത്തത്‌ സാധാരണക്കാർക്ക് റെയിൽവേ ഗതാഗതം അസാധ്യമാക്കുന്ന അജൻഡയുടെ ഭാഗമാണ്.

2019–-20 വർഷത്തെ ഉയർന്ന ഉൽപ്പാദനക്ഷമതയും വരുമാന വർധനയും കണക്കിലെടുത്ത് ബോണസ് ഉടൻ പ്രഖ്യാപിക്കാൻ റെയിൽവേ മന്ത്രാലയം തയാറാകണം. പിടിച്ചുവച്ച ക്ഷാമബത്തയും വെട്ടിക്കുറച്ച ആനുകൂല്യങ്ങളും അലവൻസുകളും പുനഃസ്ഥാപിക്കണം. പ്രിവിലേജ് പാസിന് പകരം ഇ പാസ് ഏർപ്പെടുത്താനുള്ള തീരുമാനം  ഉപേക്ഷിക്കണം.    റെയിൽവേയിലെ  ഒഴിവുകൾ നികത്താൻ അടിയന്തര നടപടിയെടുക്കണമെന്നും  എല്ലാ സ്വകാര്യവൽക്കരണ നടപടിയും പിൻവലിക്കണമെന്നും ഡിആർഇയു കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top