21 November Thursday

ദേശീയ ചലച്ചിത്ര മേള ആദ്യദിനം തിളങ്ങി ‘ഹാമിദ്‌’

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019


മൂവാറ്റുപുഴ
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പതിനൊന്നാമത് ദേശീയ ചലച്ചിത്രോത്സവം മൂവാറ്റുപുഴയിൽ തുടങ്ങി. സംവിധായകൻ സിദ്ധാർഥ ശിവ ഉദ്ഘാടനം ചെയ്തു.  ഉറുദു സംവിധായകൻ ഐജാസ് ഖാന്റെ ദേശീയ അവാർഡ് നേടിയ സിനിമ ‘ഹാമിദ്’ ആയിരുന്നു ഉദ്ഘാടനചിത്രം.  അമൃത ചാറ്റർജിയുടെ “മനോഹർ ആൻഡ്‌ ഐ’ (ബംഗാൾ), വിനു കൊളിച്ചാലിന്റെ “ബിലാത്തിക്കുഴൽ’ (മലയാളം),  പട്ടാഭിരാമ റെഡ്ഡിയുടെ “സംസ്കാര’ (കന്നഡ), റിതുപർണ ഘോഷിന്റ ‘ചോക്കർ ബാലി’ (ബംഗാൾ) എന്നീ സിനിമകളും പ്രദർശിപ്പിച്ചു.
ചടങ്ങിൽ മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു ആർ ബാബു അധ്യക്ഷനായി.  ചലച്ചിത്ര അക്കാദമി ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി മുഖ്യപ്രഭാഷണം നടത്തി.  ഫെസ്റ്റിവൽ ബുക്ക് സംവിധായകൻ ഷെരീഫ് ഈസ, നടൻ ഗോപാലന്‌ നൽകി പ്രകാശനം ചെയ്‌തു. സംഘാടകസമിതി കൺവീനർ അഡ്വ. ബി അനിൽ സ്വാഗതവും പ്രോഗ്രാം മാനേജർ വിമൽകുമാർ നന്ദിയും പറഞ്ഞു. മേള 22ന് സമാപിക്കും.


പ്രധാന വാർത്തകൾ
 Top