26 October Monday

പൊലീസുകാരെ കൊലപ്പെടുത്തി വെടിവയ്‌പിന്‌‌ ശ്രമം: കോടിയേരി ബാലകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020


പൊലീസുകാരെ കൊലപ്പെടുത്താനും പ്രകോപിപ്പിച്ച്‌  വെടിവയ്‌പ്പുണ്ടാക്കി ആളുകൾ കൊല്ലപ്പെടുന്ന സാഹചര്യം സൃഷ്ടിക്കാനുമാണ്‌ അക്രമസമരക്കാർ ശ്രമിക്കുന്നതെന്ന്‌ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പിണറായി വിജയനെ താഴെയിറക്കണമെന്നും സിപിഐ എമ്മിനെ ഇല്ലാതാക്കണമെന്നുമുള്ള ലക്ഷ്യമേ ഈ കോലാഹലത്തിനുള്ളൂ.  ബംഗാളിൽ ബുദ്ധദേവ്‌ ഭട്ടാചാര്യയുടെയും ത്രിപുരയിൽ മണിക്‌ സർക്കാരിന്റെയും ഭരണത്തെ അട്ടിമറിക്കാൻ കള്ളക്കഥകൾ പ്രചരിപ്പിച്ച അതേ തന്ത്രമാണ്‌ കേരളത്തിലും പയറ്റുന്നത്‌.

ഗുണ്ടായിസത്തിലേക്കും അക്രമത്തിലേക്കും നീങ്ങുന്ന യുഡിഎഫും ബിജെപിയും നാൾക്കുനാൾ ഒറ്റപ്പെടുകയാണ്‌. അറിയപ്പെടുന്ന ഗുണ്ടകളെ കോൺഗ്രസും ബിജെപിയും സമരത്തിൽ റിക്രൂട്ട്‌ ചെയ്യുന്നു. മന്ത്രി ജലീലിനെ വഴിയിൽ വാഹനം കുറുകേയിട്ട്‌ അപായപ്പെടുത്താൻ ശ്രമിച്ചു.

മന്ത്രി എ കെ ബാലനുനേരെ പടക്കമെറിഞ്ഞു.  പ്രോട്ടോകോൾ ലംഘിച്ച സമരമാണ്‌ കോവിഡ്‌ വ്യാപനം വർധിക്കാൻ  കാരണമായത്‌.കേരള കോൺഗ്രസ്‌ മാണി വിഭാഗത്തെ പുറത്താക്കിയ യുഡിഎഫ്‌ ജമാഅത്തെ ഇസ്ലാമിയുമായും എസ്‌ഡിപിഐയുമായും ഇപ്പോൾ ആർഎസ്‌എസുമായും കൂട്ടുകെട്ട്‌ ഉണ്ടാക്കുകയാണ്‌.  ജോസ്‌ കെ മാണി വിഭാഗം രാഷ്‌ട്രീയനിലപാട്‌ പ്രഖ്യാപിക്കണം. അതിനുശേഷം എൽഡിഎഫ്‌ ചേർന്ന്‌ തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top