21 October Wednesday

കേരള പൊലീസ് സൈബർ സുരക്ഷാ കോൺഫറൻസ് ‘കൊക്കൂണ്‍ 2020ന്’ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

‘കൊക്കൂൺ 2020' ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു


കൊച്ചി
കേരള പൊലീസ് സംഘടിപ്പിക്കുന്ന രാജ്യാന്തര സൈബർ സുരക്ഷാ കോൺഫറൻസിന്റെ 13–--ാം പതിപ്പ് ‘കൊക്കൂൺ 2020'ന് തുടക്കമായി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓൺലൈനിലാണ്‌ കോൺഫറൻസ്‌. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.

ഇറ്റലിയിലെ കിങ് ഉമ്പർട്ടൊയുടെ ചെറുമകനും മൊണോകോ യുഗോസ്ലാവിയയുടെ പ്രിൻസ് പോളുമായ എച്ച്ആർഎച്ച് പ്രിൻസ് മൈക്കിൾ ഡി യു യുഗോസ്ലാവി മുഖ്യപ്രഭാഷണം നടത്തി. ഇ മെയിലിലൂടെയുള്ള ഹാക്കിങ്ങിന് ദിവസേന നിരവധിയാളുകൾ വിധേയരാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും ഇ മെയിലിലൂടെ പങ്കുവച്ചാൽ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്റർനെറ്റിൽ ആരും സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം, ഇസ്ര പ്രതിനിധി ജോബി ജോയി എന്നിവരും സംസാരിച്ചു.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള 6000ത്തിലധികം പ്രതിനിധികൾ  പങ്കെടുക്കുന്നു. 40 ലക്ഷം ആളുകൾ ഓൺലൈനായി പങ്കെടുക്കുന്ന ലോകത്തെ ഏറ്റവും വലിയ കോൺഫറൻസാണ് കൊക്കൂൺ 2020. ശനിയാഴ്ച സമ്മേളനം സമാപിക്കും. സമാപനസമ്മേളനം വൈകിട്ട് അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top