18 October Friday

പാലായിൽ എൽഡിഎഫിന്‌ ഉറച്ച സാധ്യത: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019


തിരുവനന്തപുരം
പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ ഉറച്ച സാധ്യതയാണുള്ളതെന്ന്‌ കൺവീനർ എ വിജയരാഘവൻ പറഞ്ഞു. രാജ്യത്ത്‌ ഇടതുപക്ഷം കൂടുതൽ ശക്തിപ്പെടണമെന്ന പൊതുമനോഭാവമാണ്‌ രൂപപ്പെടുന്നത്‌. ഇത്‌ തിരിച്ചറിഞ്ഞുള്ള വിലയിരുത്തലാകും പാലായിൽ ഉണ്ടാകുകയെന്നും പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റ പ്രവർത്തനങ്ങൾക്ക്‌ വലിയ സ്വീകാര്യതയാണുള്ളത്‌. സാമൂഹിക സുരക്ഷാ മേഖലയിലുള്ള സർക്കാർ ഇടപെടൽ തുടരാൻ ജനം ആഗ്രഹിക്കുന്നു.   അതിവേഗത്തിലുള്ള വികസനപ്രവർത്തനങ്ങൾ പുതിയ അനുഭവമാണ്‌. അടിസ്ഥാനസൗകര്യ വികസനത്തിൽ സ്വപ്‌നതുല്യമായ നേട്ടത്തിലേക്കാണ്‌ കുതിക്കുന്നത്‌. വ്യവസായമേഖലയിലും കാർഷികരംഗത്തുമെല്ലാം വലിയ വളർച്ചയാണ്‌. നെല്ല് ഉൽപ്പാദനം ഉയർന്നു.

യുഡിഎഫിന്റെ അഴിമതിക്കും വികല രാഷ്‌ട്രീയത്തിനുമുള്ള തിരിച്ചടിയാകും പാലാ വിധിയെഴുത്ത്‌. കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ്‌ യുഡിഎഫിൽ നടക്കുന്നത്‌. മുന്നണി സ്ഥാനാർഥിക്ക്‌ സ്വന്തം പാർടിയുടെ ചിഹ്നമില്ല.   യുഡിഎഫ്‌  നേതാവിനെ  പൊതുയോഗത്തിൽ  അണികൾ തന്നെ കൂവി. ചിലർ നേതാവിന്റെ ചെവിയിൽ അസഭ്യവർഷം നടത്തുന്നു. എന്നാൽ, പൊതുരാഷ്‌ട്രീയവും വികസനവുമാണ്‌ എൽഡിഎഫ്‌ ചർച്ച ചെയ്യുന്നത്‌.   ശബരിമലയുടെ കാര്യത്തിൽ സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്ന്‌ ചോദ്യത്തിനു മറുപടിയായി വിജയരാഘവൻ പറഞ്ഞു. മരട്‌ ഫ്‌ളാറ്റ്‌ പ്രശ്‌നം താമസക്കാർക്ക്‌ ബുദ്ധിമുട്ടില്ലാതെ പരിഹരിക്കണമെന്നും വിജയരാഘവൻ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top