24 October Thursday

മഹിളാ അസോസിയേഷൻ ജില്ലാസമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

മഹിളാ അസോസിയേഷൻ ജില്ലാസമ്മേളനത്തിന്‌ ടി വി അനിത പതാക ഉയർത്തുന്നു


കോതമംഗലം
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം കോതമംഗലത്ത് ആരംഭിച്ചു. ഗൗരി ലങ്കേഷ് നഗറിൽ (കല ഓഡിറ്റോറിയം) അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്തു.

അഞ്ചുവർഷത്തെ മോഡി ഭരണത്തിൽ 88 ലക്ഷത്തിലധികം സ്ത്രീകൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ടി എൻ സീമ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ലിംഗനീതി ഉറപ്പുവരുത്തുന്നതിനും ഇച്ഛാശക്തി കാണിക്കുന്നത് കേരളത്തിലെ സർക്കാർ മാത്രമാണ്. കേരള സർക്കാർ നടപ്പാക്കുന്ന ബദൽ വികസന പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ മഹിളാ അസോസിയേഷൻ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും സീമ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ടി വി അനിത അധ്യക്ഷയായി. സ്വാഗതസംഘം ചെയർമാൻ ആർ അനിൽകുമാർ സ്വാഗതം പറഞ്ഞു. അഖിലേന്ത്യ ട്രഷറർ പി കെ ശ്രീമതി, അഖിലേന്ത്യ വൈസ് പ്രസിഡന്റ് എം സി ജോസഫൈൻ, സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി,  സംസ്ഥാന സെക്രട്ടറി പി സതീദേവി, കേന്ദ്ര കമ്മിറ്റി അംഗം ആർ ബിന്ദു, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, ആന്റണി ജോൺ എംഎൽഎ എന്നിവർ പങ്കെടുത്തു.


 

സമ്മേളന നഗരിയിൽ ടി വി അനിത പതാക ഉയർത്തി. എൻ സി ഉഷാകുമാരി രക്തസാക്ഷി പ്രമേയവും റഷീദ സലിം അനുശോചന പ്രമേയവും അവതരിപ്പിച്ചു.  ജില്ലാ സെക്രട്ടറി പുഷ്പാദാസ് പ്രവർത്തന റിപ്പോർട്ടും, കേന്ദ്ര കമ്മിറ്റി അംഗം പി കെ സൈനബ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ടി വി അനിത, കെ ആർ പത്മം, ജുബൈരിയ ഐസക്, സിന്ധു അനിൽകുമാർ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിക്കുന്നു. ചന്ദ്രിക വിജയൻ (കൺവീനർ), ബീന ബാബുരാജ്, ശ്രീലത ലാലു, കബനി വിനോദ് എന്നിവരടങ്ങിയ മിനിട്സ് കമ്മിറ്റിയും എം ബി ഷൈനി (കൺവീനർ). ഡോ. രമാകുമാരി, എ ലത, റീന അജയകുമാർ എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും ടി കെ ഭാസുരദേവി (കൺവീനർ), പ്രസീദ നിധിൻ, രംഗമണി, കൽപ്പനാദത്ത്, സുനി കൈലാസ് എന്നിവരടങ്ങിയ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു.
പ്രതിനിധി സമ്മേളനം വ്യാഴാഴ്‌ചയും തുടരും. തുടർന്ന്‌ ഭാരവാഹി തെരഞ്ഞെടുപ്പ്‌ നടക്കും.

കവിയും സിനിമാ ഗാനരചയിതാവുമായ ജയകുമാർ ചെങ്ങമനാട് രചിച്ച് രാഗമാലിക സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ എ ബാബുരാജ് ആർഎൽവി തൃപ്പൂണിത്തുറ സംഗീതം നിർവഹിച്ച സ്വാഗതഗാനം ഉണ്ടായിരുന്നു.


പ്രധാന വാർത്തകൾ
 Top