21 October Monday
- ഉദ്യോഗസ്ഥർക്ക്‌ നിർദേശം

റോഡ്‌ നന്നാക്കിയതിന്റെ തെളിവ്‌ 23ന് ഹാജരാക്കണം: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019


കൊച്ചി
ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണിയുടെ പുരോഗതി വിലയിരുത്തുന്നതിനായി കലക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. അടിയന്തര അറ്റകുറ്റപ്പണി നിർദേശിച്ചവയാണ്‌  പരിശോധിച്ചത്. ജില്ലയിലെ 45 റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കാൻ കലക്ടർ ഉത്തരവിട്ടിരുന്നു. 

മഴ തുടരുന്നത് നിർമാണപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നതായി എൻജിനിയർമാർ അറിയിച്ചു. രാത്രിയിൽ പരമാവധി നിർമാണം നടത്താൻ കലക്ടർ നിർദേശിച്ചു.  23ന് എറണാകുളം ഗസ്റ്റ് ഹൗസിൽ വീണ്ടും യോഗം ചേരും.

ഉത്തരവിനുമുമ്പും ശേഷവുമുള്ള റോഡുകളുടെ ചിത്രങ്ങൾ സഹിതം റിപ്പോർട്ട്‌ വകുപ്പുകൾ യോഗത്തിൽ ഹാജരാക്കണം. നിർമാണ പുരോഗതിയിൽ പൊലീസും മറ്റുവകുപ്പുകളും റിപ്പോർട്ട് നൽകും. കൃത്യവിലോപം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. അറ്റകുറ്റപ്പണിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെയും എക്സിക്യൂട്ടീവ് എൻജിനിയർമാരുടെയും വിവരം ശേഖരിക്കാനും കലക്ടർ നിർദേശം നൽകി. ഡെപ്യൂട്ടി പൊലീസ് കമീഷണർ ജി പൂങ്കുഴലി, അസി. കമീഷണർ (ട്രാഫിക്) ഫ്രാൻസിസ് ഷെൽബി, എക്സിക്യുട്ടീവ്‌ എനജിനിയർമാർ, അസിസ്‌റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയർമാർ എന്നിവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top