24 October Thursday

പിഎസ്‌‌സി പരീക്ഷാ തട്ടിപ്പ്‌: സിബിഐ അന്വേഷണ ഹര്‍ജിയില്‍ നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019


കൊച്ചി
പൊലീസ് കോൺസ്റ്റബിൾ നിയമനത്തിന് പിഎസ്‌‌സി നടത്തിയ പരീക്ഷയിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിലെ അന്വേഷണം സിബിഐക്കു കൈമാറണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനും സിബിഐക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.

മലപ്പുറം പൂക്കോട്ടൂർ സ്വദേശി ഇ പി സുബിൻ, കൊല്ലം പോരുവഴി സ്വദേശി കെ ശ്രീകുമാർ എന്നിവർ നൽകിയ ഹർജിയിലാണ് നോട്ടീസ്. പരീക്ഷയിൽ ക്രമക്കേടു നടന്നെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് വാദം കേൾക്കലിനിടെ കോടതി വാക്കാൽ പറഞ്ഞു. ചോദ്യപേപ്പർ ചോർന്നെന്നും പ്രതികൾക്ക് എസ്എംഎസുകളിലൂടെ ഉത്തരം വന്നെന്നും പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കെ ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നതായി കോടതി പറഞ്ഞു.

ഹർജിക്കാർ കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടവരാണെന്നും പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും പിഎസ്‌‌സി കോടതിയെ അറിയിച്ചു. എട്ട് ഇനങ്ങളിൽ അഞ്ചെണ്ണത്തിൽ വിജയിച്ചാൽ മാത്രമേ തെരഞ്ഞെടുക്കൂ. ഹർജിക്കാർ പരാജയപ്പെട്ടവരാണ്‌. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന്‌ ക്രൈംബ്രാഞ്ചും കോടതിയെ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top