18 September Wednesday

ആലുവയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഇരുകാലുകളും തറയിൽ ചവിട്ടിയ നിലയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

കൊച്ചി > ആലുവയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി (20) ജോയ്സിയെയാണ് വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരാഴ്ചമുമ്പാണ് യുവതി ഇവിടെ താമസത്തിനെത്തിയതെന്നാണ് വിവരം. പതിനൊന്ന് മാസം മുമ്പാണ് ആലുവ പറവൂർ കവലയിലുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോയ്സി  ജോലിക്ക് കയറിയത്. ഇരുകാലുകളും തറയിൽ ചവിട്ടിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. യുവതിയുടെ മരണം കൊലപാതകമാണെന്ന സംശയം ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


പ്രധാന വാർത്തകൾ
 Top