20 November Wednesday

ഇരുളപ്പന്റെ കുട്ടികളെ ഇനി എസ്‌എഫ്‌ഐ പഠിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

കാലടി > കഴിഞ്ഞവർഷം പ്രളയശേഷം കിണർ വൃത്തിയാക്കുന്നതിനിടെ മരിച്ച തമിഴ്നാട് സ്വദേശി ഇരുളപ്പന്റ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാൻ എസ്എഫ്ഐ കാലടി ഏരിയ കമ്മിറ്റി തീരുമാനിച്ചു. പ്ലസ്ടു വരെയുള്ള മുഴുവൻ ചെലവുകളുമാണ്‌ ഏറ്റെടുക്കുന്നത്‌. കഴിഞ്ഞവർഷം പ്രളയാനന്തരം ആലുവ പുറയാറിൽ കിണർ വൃത്തിയാക്കുന്നതിനിടെയാണ് ഇരുളപ്പൻ മരിച്ചത്.

ഇവർക്ക് കാലടി കൈപ്പട്ടൂരിൽ മൂന്നര സെന്റ് സ്ഥലമുണ്ട്. ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചുനൽകാൻ പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെടും. സാധിക്കാത്തപക്ഷം വീടും എസ്‌എഫ്‌ഐ നിർമിച്ചുനൽകും. ഇരുളപ്പന്റെ ഭാര്യ നാഗമ്മയ്‌ക്ക് ജോലിചെയ്തു ജിവിക്കാനുള്ള സഹായവും നൽകും. കുട്ടികൾക്കുള്ള പഠനോപകരണങ്ങളും അവശ്യ വീട്ടുസാമഗ്രികളും എസ്‌എഫ്‌ഐ പ്രവർത്തകർ കഴിഞ്ഞദിവസം വിതരണം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ വി അഭിജിത്തിന്റെയും സിപിഐ എം കാലടി ഏരിയ സെക്രട്ടറി സി കെ സലിംകുമാറിന്റെയും നേതൃത്വത്തിലാണ്‌ വിതരണം ചെയ്‌തത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top