30 July Friday

കെ സുധാകരന്റേത്‌ തെരുവുഗുണ്ടയുടെ ഭാഷ: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

തിരുവനന്തപുരം> കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റേത്‌ തെരുവുഗുണ്ടയുടെ ഭാഷയാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. ക്രിമിനൽ രാഷ്‌ട്രീയത്തിന്റെ  വക്‌താവാണ്‌ സുധാകരൻ. കെപിസിസി പ്രസിഡന്റായി സുധാകരനെ നിയമിച്ചവർക്ക്‌ ഇതിന്‌ മറുപടി പറയാനുള്ള ബാധ്യതയുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.

നാട്ടുകാർ ഇത്‌ അംഗീകരിക്കില്ല എന്ന്‌ മനസിലാക്കുന്നത്‌ നല്ലതാണ്‌.  കേരളത്തിന്റെ മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങൾ ദശാബ്‌ദങ്ങളായി അറിയുന്നതാണ്‌. അദ്ദേഹം കേരളത്തിലെ ഇടതുപക്ഷ തുടർഭരണത്തിന്‌  നേതൃത്വം  കൊടുത്ത ഭരണാധികാരിയുമാണ്‌. സ്വന്തം സ്‌ഥാനം ഉറപ്പിക്കാൻ മുഖ്യമന്ത്രിയെ പ്രതിദിനം കടന്നാക്രമിക്കുന്ന നിലയാണ്‌ സുധാകരന്‌.   അത്‌ നിർത്തുന്നത്‌ കോൺഗ്രസിനും സുധാകരനും നല്ലതാകും.

പൊതുജീവിതത്തിൽ കാത്തുസൂക്ഷിക്കേണ്ട സ്വഭാവഗുണമല്ല കെ സുധാകരനിലൂടെ പുറത്തുവരുന്നത്‌. അടിച്ചു തൊഴിച്ചു ചവുട്ടിഎന്നൊക്കെയുള്ളത്‌ തെരുവുഗുണ്ടയുടെ ഭാഷയാണ്‌.  കെപിസിസിയുടെ അധ്യക്ഷൻ ഈ നിലയിൽ തരം താണുപോയത്‌  ചരിത്രത്തിന്റെ വിരോധാഭാസമാണ്‌.

മുധ്യമന്ത്രി പിണറായി വിജയൻ  പൊതുപ്രവർത്തനത്തിലൂടെ . ആർജ്ജിച്ചിട്ടുള്ള ള്ള വിശ്വാസത്തിന്റെ ഒരു മുദ്രയുണ്ട്‌. അതില്ലാതാക്കാനാണ്‌ ഈ അക്രമണങ്ങൾ നടത്തുന്നത്‌. വിജയരാഘവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top