20 July Saturday

കടലാക്രമണ ഭീഷണി നേരിടുന്ന 18,850 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കും; 1398 കോടി രൂപ അനുവദിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

തിരുവനന്തപുരം > സംസ്ഥാനത്ത് വേലിയേറ്റ രേഖയില്‍ നിന്നും അന്‍പത് മീറ്റര്‍ പരിധിയില്‍ അധിവസിക്കുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രി ജെ മേഴ്‌‌സിക്കുട്ടിയമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 18,850 മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടി വരുന്നത്.

പുതുതായി സ്ഥലം വാങ്ങി, വീടുകള്‍ പണിത് പുനരധിവാസം സാദ്ധ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.  ഒരു കുടുംബത്തിന് സ്ഥലം വാങ്ങി വീട് നിര്‍മ്മിക്കുന്നതിന് 10 ലക്ഷം രൂപയാണ് അനുവദിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 1398 കോടി രൂപ പദ്ധതിക്കായ് അനുവദിക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു.


പ്രധാന വാർത്തകൾ
 Top